കാഞ്ഞിരപ്പള്ളി: വിഷുനാളിലേക്ക് കണിയൊരുക്കാന്‍ കൊന്നപ്പൂതേടി തേടി ഇന്നലെ ജനം നെട്ടോട്ടമോടി. ഇന്നലെ പട്ടണങ്ങളില്‍ പച്ചക്കറിയും, പുത്തന്‍ ഉടുപ്പുകളുമൊക്കെ വാങ്ങാനെത്തിയവരുടെ തിരക്കില്‍ കൊന്നപ്പൂവിന്റെ അമിത വില വാങ്ങാനെത്തിയവരെ ബുദ്ധിമുട്ടിച്ചു. അന്‍പതു രൂപവരെ വില നല്‍കിയാണ് ഒരുപിടി കൊന്നപ്പൂക്കള്‍ ഓരോരുത്തരും വാങ്ങിയത്.
വിഷുവെത്തുന്നതിന് നാളുകള്‍ക്ക് മുന്‍പെ കൊന്നകള്‍ പൂത്തതോടെ കൊന്നപ്പൂക്കള്‍ക്ക് കാര്‍ഷിക വിളകളുടെ സമൃദ്ധിയുമായി വീണ്ടുമൊരു വിഷുക്കാലം കൂടി കടന്നു വരുമ്പോള്‍ മലയാള മണ്ണിന്റെ പൈതൃകവും അവ പ്രകൃതിയ്ക്കു ചാര്‍ത്തിയ പുഴകളും, പൂക്കളും, പൂമ്പാറ്റകളും, ഫലങ്ങളും എല്ലാം നമ്മില്‍ നിന്നകലുന്നുവെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകട്ടെ പ്രകൃതി ചാര്‍ത്തിയ ഈ മഞ്ഞകര്ണിഹാരം..
ഇവയ്ക്കു പുറമെ പടക്കവിപണികളിലും വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: