കോട്ടയം: രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആശയപരമായ യുദ്ധത്തില്‍ ജന്മഭൂമിയുടെ പങ്ക് നിസ്തുലമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പറഞ്ഞു. ജന്മഭൂമി കോട്ടയം യൂണിറ്റിന്റെ ഒന്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മഭൂമി മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അഭിപ്രായ രൂപീകരണത്തില്‍ കേരളത്തിലെ നാലാമത്തേയോ, അഞ്ചാമത്തേയോ പത്രമെന്ന നിലയിലേക്ക് ജന്മഭൂമി മാറിയിട്ടുണ്ട്. പ്രചാരത്തിന്റെ കാര്യത്തില്‍ ഇനിയും വളരാനുണ്ട്. ആശയപരമായ യുദ്ധം നടക്കുന്ന ഈ കാലഘട്ടത്തില്‍ ജന്മഭൂമി ദേശീയതയുടെ പക്ഷത്ത് ഒറ്റയ്ക്കും മറുപക്ഷത്ത് മറ്റുള്ള മാധ്യമങ്ങളുമാണ്. ഇതാണ് ജന്മഭൂമിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യധാരാ പത്രങ്ങള്‍ക്കൊപ്പം ജന്മഭൂമി ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുന്നവയാണെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തില്‍ ജന്മഭൂമിക്ക് ഏറെ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ഈ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പത്രത്തിന് നിരവധികാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അദ്ദേഹം പറഞ്ഞു.
ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ജന്മഭൂമി വികസന സമിതി ചെയര്മാന് പി.എന്‍. ശിവരാമന് നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എന്‍. ശ്രീദാസ്, സീനിയര്‍ മാനേജര്‍ എന്‍. ഉത്തമന്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര എന്നിവരും പങ്കെടുത്തു. ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ സ്വാഗതവും, യൂണിറ്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: