കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍കാര്യവാഹ് ഭയ്യാജി (സുരേഷ് ജോഷി) യുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മലയാള മനോരമപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും സത്യത്തിന് നിരക്കാത്തതുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന് കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി -ആര്‍എസ്എസ് പ്രശ്നങ്ങള്‍ അന്വേഷിക്കാനും പ്രശ്ന പരിഹാര ശ്രമങ്ങള്‍ നടത്താനുമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. ആര്‍എസ്എസ് ദേശീയ തല കാര്യകര്‍ത്താക്കളുടെ കേരളസന്ദര്‍ശനം പുതിയ സംഭവമല്ല. സംഘ പ്രവര്ത്തനത്തില്സംഘടനാ വര്‍ഷാരംഭം ജൂണ്‍ മാസത്തിലാണ്. ഇത് വര്‍ഷാവസാന സന്ദര്‍ശനമെന്ന നിലക്ക് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം സംസ്ഥാന ഭാരാവഹികളുമായി വിലയിരുത്താനും അടുത്തവര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗ ദര്‍ശനത്തിനുമാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്.
സംഘത്തിന്റെ പതിവ് ശൈലിയാണിതെന്നിരിക്കെ ഇത്തരം വികലമായ വാര്‍ത്തകള്‍ പത്ര ധര്‍മ്മമല്ല. കഴിഞ്ഞ ഒരുവര്‍ഷമായി നടന്നു വന്ന സ്വാമിവിവേകാനന്ദന്റെ 150-ാം ജന്മ വാര്ഷികാഘോഷപരിപാടികളെക്കുറിച്ച് വിലയിരുത്താനുമാണ് അദ്ദേഹത്തിന്റെസന്ദര്ശനം. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് സംസ്ഥാന തലചുമതലക്കാരുമായി ചര്‍ച്ച ചെയ്യുകയല്ലാതെ ബിജെപിയുടെ ഒരു ഭാരവാഹികളുമായും കൂടിക്കാഴ്ചയോ ചര്‍ച്ചയോ നടത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സംഘത്തിന്റെ മുന്‍ സംസ്ഥാന ഭാരവാഹികളും ഇപ്പോള്‍ അഖിലഭാരതീയ ചുമതലവഹിക്കുന്നവരും നിലവിലുള്ള സംസ്ഥാനഭാരവാഹികളുമായി തമ്മില്‍ അപസ്വരങ്ങള്‍ ഉണ്ടെന്നും കേന്ദ്ര ചുമതലയുള്ളവര്‍ക്കെതിരെ സംസ്ഥാന ഭാരവാഹികള്‍ ആരോപണവും പരാതിയും ഉന്നയിച്ചിട്ടുണ്ടെന്നുമുള്ള പത്രത്തിന്റെ കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നതാണ്. സംഘപ്രവര്‍ത്തനത്തിന്റെ ശൈലി, പരസ്പരബന്ധം, കുടുംബസങ്കല്പം എന്നിവയെക്കുറിച്ച് ഒട്ടും ബോധമില്ലാത്തത് കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ സഹതപിക്കാനേ കഴിയൂ. സംഘത്തില്‍ അധികാരമല്ല നിര്‍വ്വഹിക്കേണ്ട ചുതമലയാണുള്ളത്. ഈ ചുമതല പദവിയോ അധികാരമോ അല്ലെന്നും എല്പിക്കപ്പെട്ട വലിയ ഉത്തരവാദിത്തമാണെന്നും സംഘത്തിന്റെ സാധാരണ പ്രവര്‍ത്തകനുപോലും അറിയാം.
സംഘത്തിന്റെ ശൈലികളും രീതിനീതികളും ഒട്ടും ബോധമില്ലാത്ത ചിലര്‍ ഇത്തരം സംഘടനകളുമായി സംഘത്തെ തുലനം ചെയ്യാന്‍ ശ്രമിക്കുന്ന വിഡ്ഡിത്തം മാത്രമാണിത.് ഉണര്‍ന്നെണീക്കുന്ന ദേശീയ നവോത്ഥാനത്തിന്റെ ആത്മശക്തിയായി പ്രവര്‍ത്തിക്കുന്നത് സംഘമാണെന്ന് തിരിച്ചറിയുന്ന രാഷ്ട്ര വിരുദ്ധരുടെ കരുതിക്കൂട്ടിയുള്ള കപട പ്രചാരണങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ സ്വയംചട്ടുകമായി മാറുകയാണ്. എന്നാല്‍ ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഘപ്രവര്‍ത്തനത്തെ തടയുവാനോ ശിഥിലീകരിക്കാനോ കഴിയില്ലെന്ന് അവരെ പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: