തൃശൂര്‍: ബാലഗോകുലത്തിന്റെയും ബാലസംസ്ക്കാരകേന്ദ്രത്തിന്റെയും സ്വപ്നപദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ഭൂമിപൂജ നാളെ കാഞ്ചികാമകോടിമഠം പീഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി നിര്‍വ്വഹിക്കും. കൊടകരക്ക് സമീപം കനകമലയുടെ താഴ്വാരത്ത് വൃന്ദാരണ്യം എന്ന വിശാലവും പ്രകൃതിസുന്ദരവുമായ സ്ഥലത്താണ് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സ്ഥാപിക്കുന്നത്.
രാവിലെ 10ന് ഭൂമിപൂജക്ക് ശേഷം നടക്കുന്ന പൊതുപരിപാടി തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് ആര്.ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ജയേന്ദ്രസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചെയര്മാന് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന്, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, തപസ്യ അദ്ധ്യക്ഷന്‍ എസ്.രമേശന് നായര്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചീഫ്കോ-ഓര്‍ഡിനേറ്റര്‍ ആര്.ലാല്‍കൃഷ്ണ, ജനറല്‍ സെക്രട്ടറി എസ്.ജയകൃഷ്ണന്, ജില്ലാസെക്രട്ടറി എന്‍.പി.ശിവന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: