ചേര്‍ത്തല: വിദേശമലയാളികള്‍ക്ക് കണിയൊരുക്കാനും വിഷുവിഭവങ്ങളൊരുക്കാനും കേരളത്തില്‍ നിന്നും പച്ചക്കറികളും പഴവര്‍ഗങ്ങളും ആകാശവീഥി താണ്ടിത്തുടങ്ങി. നെടുമ്പാശേരി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കടല്‍കടന്നു തുടങ്ങിയത്.
ഇക്കുറി കേരളത്തില്‍ മികച്ച വിളവെടുപ്പാണ് പച്ചക്കറി മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് വെള്ളായണി കാര്‍ഷിക കോളേജ് പച്ചക്കറി വിഭാഗം മേധാവി പ്രൊഫ. ഡോ.എം.അബ്ദുള്‍ വഹാബ് പറഞ്ഞു. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലുമായി കേരളത്തിലെ പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
തമിഴ്നാട്ടിലെ വിഷ പച്ചക്കറിയെ ഉപേക്ഷിച്ച് കേരളത്തിന്റെ ജൈവ പച്ചക്കറിക്കാണ് ആവശ്യക്കാരേറെ. ഇതാണ് ഇപ്രാവശ്യത്തെ വിഷുക്കാലത്തെ പച്ചക്കറി കൃഷി ഉഷാറാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കണിവെള്ളരിക്കും, കണിക്കൊന്നയ്ക്കും വിഷു വിപണിയില്‍ വന്‍ ഡിമാന്റാണ്. വടക്കന്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ഭാഗങ്ങളിലാണ് വെള്ളരികൃഷി കൂടുതല്‍ നടക്കുന്നത്.
ദുബായ്, സൗദി, ബഹ്റിന് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും വിഷു മുന്‍നിര്‍ത്തി കയറ്റുമതി വര്‍ധിച്ചിരിക്കുന്നത്. വിഷു വിപണിയിലെ പ്രധാന വിഭവങ്ങളായ കണിവെള്ളരി, ഇടിച്ചക്ക, മാമ്പഴം, വാഴക്കുല, കൂമ്പ്, പിണ്ടി, വാഴയില തുടങ്ങിയവയും കയറ്റുമതി ചെയ്യുന്നു.
നെടുമ്പാശേരിയിലും തിരുവനന്തപുരത്തും കരിപ്പൂരിലുമായി അമ്പതോളം ഏജന്റുമാരാണ് ഗള്‍ഫിലേക്ക് കയറ്റുമതി രംഗത്തുള്ളത്. സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ച നേരിടുമ്പോള്‍ വിഷു മുന്‍നിര്‍ത്തി ഗള്‍ഫിലേക്കുള്ള കയറ്റുമതി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
കെ.പി. അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: