Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു കര്‍മ്മയോഗിയുടെ കാല്‍പ്പാടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 08:37 pm IST
inVicharam

എം.എ. കൃഷ്ണന്‍ 1928 -1104 മകം നാലിന്‌ ഉതൃട്ടാതി നക്ഷത്രത്തില്‍ കൊല്ലം ജില്ലയിലെ ഐവര്‍കാല ഗ്രാമത്തില്‍ ജനിച്ചു. കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്ത്‌ പത്മനാഭന്റെയും മകനായി ജനിച്ചു. കുഴിക്കലിടവക ജിവിഎച്ച്‌എസ്‌എസില്‍നിന്ന്‌ ശാസ്ത്രിപരീക്ഷയും തിരുവനന്തപുരം മഹാരാജാസ്‌ സംസ്കൃത കോളേജില്‍നിന്ന്‌ തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യയും പാസായി. കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്കൂളില്‍ ഒരു വര്‍ഷത്തെ അധ്യാപകവൃത്തിക്കുശേഷം രാജിവെച്ച്‌ 1954 ല്‍ പ്രചാരകനായി. 1947 ല്‍തന്നെ സംഘശാഖയില്‍ ചേരാനും ആഗമാനന്ദജിയില്‍നിന്നും സ്വാമി വിവേകാനന്ദ സന്ദേശങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതുകൊണ്ട്‌ രാഷ്‌ട്രസേവനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും അനുഗ്രഹം ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ സംഘപ്രവര്‍ത്തനത്തിനവസരം ലഭിച്ചു. 1964 ല്‍ കേസരി പത്രാധിപരായി കോഴിക്കോട്ടെത്തി. കോഴിക്കോട്‌ പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായയുടെ അധ്യക്ഷതയില്‍ നടന്ന ജനസംഘത്തിന്റെ അഖിലഭാരതീയ സമ്മേളനം, തളി ക്ഷേത്രപുനരുദ്ധാരണ സമരം, മാപ്പിള ജില്ലാവിരുദ്ധ സമരം, ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം, പണ്ഡിറ്റ്‌ ദീനദയാല്‍ജിയുടെയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെയും ആകസ്മിക മരണം ഇതെല്ലാം കേസരി വാരികയില്‍ക്കൂടി ജനഹൃദയത്തില്‍ സജീവചര്‍ച്ചയാക്കാന്‍ കഴിഞ്ഞുവെന്നത്‌ ഒരു നേട്ടമായി കരുതുന്നു. ടിപ്പുവിന്റെ പടയോട്ടത്തോടെ മലബാറില്‍ തകര്‍ന്നുകിടന്ന ക്ഷേത്രങ്ങളെക്കുറിച്ചും മലബാറിലെ ഹിന്ദുക്കളുടെ അസംഘടിതാവസ്ഥയുടെ ഫലമായി നടന്ന മതംമാറ്റശ്രമങ്ങളെക്കുറിച്ചും ജനശ്രദ്ധ വളര്‍ത്താന്‍ കഴിഞ്ഞു. ഈ സമയത്ത്‌, വേലുത്തമ്പി ദളവ, പഴശ്ശിരാജ എന്നിവരെക്കുറിച്ചുള്ള വിശേഷാല്‍ പ്രതികള്‍ ജനശ്രദ്ധ വളര്‍ത്തുകയും ‘കേസരി’ക്ക്‌ പ്രചാരം വര്‍ധിപ്പിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥയില്‍ താല്‍ക്കാലികമായിട്ടെങ്കിലും ‘കേസരി’യെ നിരോധിച്ചെങ്കിലും ബാലഗോകുലമെന്ന കുട്ടികളുടെ ഒരു സാംസ്കാരിക പ്രസ്ഥാനത്തിന്‌ രൂപംകൊടുക്കുവാനും ‘തപസ്യ’ എന്ന കലാസാഹിത്യ പ്രസ്ഥാനത്തിന്‌ രൂപംകൊടുക്കുവാനും ഒളിവിലെ പ്രവര്‍ത്തനംകൊണ്ട്‌ കഴിഞ്ഞു.
അടിയന്തരാവസ്ഥക്കുശേഷം, കേരളത്തിലെ നാടന്‍കലകളെയും ക്ലാസിക്‌ കലകളെയും പ്രോത്സാഹിപ്പിക്കാനും കലാസാഹിത്യനായകന്മാരെ ആദരിക്കാനും വേണ്ടി തപസ്യ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ വഴി കേരളത്തിലെ അറിയപ്പെടുന്ന എല്ലാ കലാസാഹിത്യനായകന്മാരെയും തപസ്യയുടെ വേദിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്‌. വര്‍ഷംതോറും നടത്തുന്ന സംസ്ഥാന വാര്‍ഷികങ്ങളും അവാര്‍ഡുദാനങ്ങളും പ്രമുഖരുടെ പ്രസ്ഥാനമായ തപസ്യയെ ഉയര്‍ത്തിയിട്ടുണ്ട്‌. ഇതില്‍ മഹാകവി അക്കിത്തം, വി.എം. കൊറാത്ത്‌ തുടങ്ങിയ പ്രമുഖരെ നേതൃത്വത്തില്‍ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്‌.

കേസരിയുടെ ‘നിളയുടെ ഇതിഹാസ’മെന്ന വിശേഷാല്‍ പ്രതി ഒന്നുകൊണ്ടുതന്നെ, കേരളത്തിന്റെ അടിസ്ഥാന സാംസ്കാരികസ്രോതസ്സ്‌ കണ്ടെത്താന്‍ അനുവാചകര്‍ക്കവസരം നല്‍കിയിട്ടുണ്ട്‌. ഇപ്പോള്‍, ഭാരതീയ വിചാരകേന്ദ്രത്തിന്റെ മുഖപത്രമായ ‘പ്രഗതി’ ത്രൈമാസിക എണ്‍പതുകളില്‍ ഗവേഷണപ്രധാനമായ പഠനങ്ങള്‍ പ്രസിദ്ധീകരിക്കാനായി കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കുവാനും പ്രചാരത്തിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്‌.

പിന്നീട്‌ കേസരിയുടെ മുഖ്യപത്രാധിപരായി വന്ന ആര്‍. സഞ്ജയനെ, തപസ്യയുടെ സംഘടനാ സെക്രട്ടറിയായി നിശ്ചയിച്ചതിന്റെ ഫലമായി കന്യാകുമാരിയില്‍നിന്നും ഗോകര്‍ണത്തേക്ക്‌ നടത്തിയ പഠനതീര്‍ത്ഥയാത്ര കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ നിര്‍ണായക രേഖയായി മാറിയിട്ടുണ്ട്‌. കേരളത്തിലെ ഒട്ടനവധി സാംസ്കാരിക കേന്ദ്രങ്ങളെയും വ്യക്തികളെയും കണ്ടെത്താന്‍ കഴിഞ്ഞു.

ബാലഗോകുലമെന്ന കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനത്തെ ക്രമാനുഗതമായി ജനശ്രദ്ധയുള്ള സംഘനയാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജനമധ്യത്തില്‍ ഭഗവദ്ഗീതയുടെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1984 ല്‍ ബാലഗോകുലം തുടങ്ങിയ ജ്നാനയജ്ഞം എന്ന കുട്ടികളുടെ സമ്പര്‍ക്കപരിപാടി ലക്ഷക്കണക്കിന്‌ വീടുകളില്‍ സദ്ഗ്രന്ഥങ്ങള്‍ എത്തിക്കുന്നു. ബാലഗോകുലം സ്വന്തമായി ബാലസാഹിതീ പ്രകാശന്‍ എന്ന പ്രകാശനവിഭാഗം തുടങ്ങി. പ്രശസ്ത സാഹിത്യകാരന്‍ എസ്‌. രമേശന്‍നായര്‍ അധ്യക്ഷനായി നടത്തുന്ന ബാലസാഹിതി 200-ലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ബാലഗോകുലം വഴി നടത്തുന്ന സാംസ്കാരിക ക്ലാസുകള്‍ക്ക്‌ പുറമെ സംസ്കൃതത്തിലും മലയാളത്തിലുമുള്ള സാംസ്കാരികാംശങ്ങള്‍ പഠിച്ച്‌ അംഗീകാരം നേടാന്‍ സാധാരണക്കാര്‍ക്ക്‌ അവസരം നല്‍കാന്‍ ‘അമൃതഭാരതി’ എന്ന വിദ്യാപീഠം പ്രശസ്ത പണ്ഡിതന്മാരുടെ സഹകരണത്തോടെ സ്ഥാപിച്ച്‌ നടത്തിവരുന്നു. പ്രബോധിനി, സന്ദീപനി, ഭാരതി എന്നീ പരീക്ഷകള്‍ വ്യവസ്ഥാപിതമായി പഠിച്ച്‌ പരീക്ഷയെഴുതാന്‍ ഇതിനകം ഒരു ലക്ഷത്തോളം പേര്‍ തയ്യാറായിട്ടുണ്ട്‌. സ്വാമി ചിന്മയാനന്ദജിയെപ്പോലുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാപീഠം മാതൃഭാഷാപ്രചാരത്തിന്‌ മുന്‍തൂക്കം കൊടുത്തുകൊണ്ട്‌ രജതോത്സവം ആഘോഷിക്കുകയാണ്‌.

ബാലഗോകുലമെന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തിലും പുറംരാജ്യങ്ങളിലും ഇന്ന്‌ പുതിയ തലമുറയെ സാംസ്കാരിക പാരമ്പര്യവുമായി ഇണക്കിനിര്‍ത്താന്‍ പറ്റിയ വ്യക്തമായ പദ്ധതിയായി ഹിന്ദുസമൂഹം മനസിലാക്കിയിരിക്കുന്നു. 1998 ല്‍ കാലടിയിലും 2000 ല്‍ കൊച്ചിയിലും 2010 ല്‍ തൃശൂരിലും നടന്ന കുട്ടികളുടെ മഹാസമ്മേളനങ്ങള്‍, ബാലഗോകുലത്തിന്‌ കുട്ടികളുടെ സ്വാധീനം വിളിച്ചോതുന്നതായിരുന്നു.

തൃശൂരിലെ കൃഷ്ണായനസമ്മേളനത്തില്‍ ആയിരത്തിലേറെ കുട്ടികള്‍ ഒരു വേദിയിലവതരിപ്പിച്ച സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള നൃത്തശില്‍പം ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്സിന്റെ അംഗീകാരം നേടി. തൃശൂര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച കൃഷ്ണായനസന്ദേശവാക്യങ്ങള്‍, വരുംകാലം നേരിടാന്‍ പോകുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നേടാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നവയാണ്‌. കൊച്ചി കേന്ദ്രമായി പ്രശസ്ത നിയമജ്ഞരടങ്ങിയ ഒരു സമിതി രജിസ്റ്റര്‍ ചെയ്ത്‌ സൗരക്ഷിക എന്ന പേരില്‍ കുട്ടികളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു.

ഏറ്റവും ഒടുവില്‍, കേരളത്തില്‍ പ്രകൃതവിനാശം കൊണ്ട്‌ സംഭവിക്കാവുന്ന വിപത്തുകള്‍ക്ക്‌ പരിഹാരം കാണാനും ലോകമെങ്ങുമുള്ള പുതിയ സമൂഹത്തിന്‌ ഭാരതീയ സംസ്കൃതിയുടെയും ശ്രീകൃഷ്ണവൈഭവത്തിന്റെയും മഹത്വം കണ്ടുപഠിക്കാനവസരം നല്‍കുന്നതുമായ അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ സ്ഥാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌ ബാലഗോകുലം. കേരളത്തിന്റെ സാംസ്കാരിക ജില്ലയായ തൃശൂരിലെ സഹ്യപര്‍വ്വതസാനുവില്‍ നൂറേക്കര്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതിസുന്ദരമായ ഒരു സ്ഥലം ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്‌.

സ്വാമി വിവേകാനന്ദന്‍ തന്റെ കേരളസന്ദര്‍ശനകാലത്ത്‌ ഇവിടുത്തെ ഉച്ചനീചത്വം കണ്ട്‌ ഇവിടം ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിച്ചു. എന്നാല്‍ ഇവിടെ വരുത്തിയ സാംസ്കാരികപരിവര്‍ത്തനങ്ങളെ പരിഗണിച്ച്‌ എം.എ. കൃഷ്ണനെ കല്‍ക്കത്തയിലെ ബഡാബസാര്‍ ലൈബ്രറിയുടെ 2008 ലെ വിവേകാനന്ദ സേവാസമ്മാന്‍ നല്‍കി ആദരിച്ചു. പ്രസ്തുത പുരസ്കാരം നല്‍കിക്കൊണ്ട്‌ മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഡോ. മുരളീമനോഹര്‍ ജോഷി തദവസരത്തില്‍ ഇങ്ങനെ പറഞ്ഞു: “സ്വതന്ത്രഭാരതത്തിനനുയോജ്യമായ ഒരു വിദ്യാഭ്യാസപദ്ധതി നടപ്പാക്കാന്‍ നമ്മുടെ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെങ്കില്‍ എം.എ. കൃഷ്ണനെ വിദ്യാഭ്യാസോപദേഷ്ടാവായി ക്ഷണിക്കട്ടെ.”

സിദ്ധാര്‍ഥന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.