Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 455-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 06:42 pm IST
in Samskriti

യാവത്തിലം യഥാ തൈലം യാവദ്ദേഹാം തഥാ ദശാ

യോ ന ദേഹദശാമേതി സ ച്ഛിന്നത്യസിനാംബരം

വസിഷ്ഠന്‍ തുടര്‍ന്നു: ഒരു നാഴികനേരം അവിടെ ഇരുന്നശേഷം രാജാവും കുംഭനും കൂടി ആ വനത്തില്‍ സ്വതന്ത്രരായി വീണ്ടും ഒരെട്ടു നാളുകള്‍കൂടി വിഹരിച്ചു. മറ്റൊരു വനത്തിലേക്ക്‌ പോകാമെന്ന കുംഭന്റെ നിര്‍ദ്ദേശം രാജാവ്‌ സമ്മതിച്ചു. പൂര്‍വ്വികരെയും ദേവന്മാരെയും പ്രീതിപ്പെടുത്താനുള്ള കര്‍മങ്ങള്‍ അവര്‍ യഥാവിധി ചെയ്തു. ‘ഇതെന്റെ വീട്‌’, ‘ഇതെന്റെതല്ല’ തുടങ്ങിയ തെറ്റിദ്ധാരണകള്‍ക്ക്‌ അവരുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. ചിലപ്പോള്‍ രാജകീയമായ വസ്ത്രങ്ങളും മറ്റുചിലപ്പോള്‍ കീറത്തുണികളും ആയിരുന്നു അവരുടെ വസ്ത്രം. ചിലപ്പോള്‍ അവര്‍ ചന്ദനക്കൂട്ടണിഞ്ഞു. മറ്റുചിലപ്പോള്‍ ചാരവും. കുറച്ചുകഴിഞ്ഞപ്പോള്‍ രാജാവിലും കുംഭനിലുള്ളതുപോലെയൊരു തേജസ്സ്‌ കാണായി.

തന്റെ പ്രിയനിലുള്ള ഈ പ്രശോഭ തിരിച്ചറിഞ്ഞ ചൂഡാല ഇങ്ങിനെയാലോചിച്ചു: ‘ഇതാ എന്റെ നാഥന്‍, ശക്തിമാനും ആത്മപ്രകാശത്താല്‍ പ്രശോഭിതനുമായിരിക്കുന്നു. ഈ വനമെത്ര ആനന്ദപ്രദം! ക്ഷീണമെന്തെന്നറിയാത്ത ഒരവസ്ഥയിലാണ്‌ ഞങ്ങളിപ്പോള്‍. എന്നിട്ടും സുഖാനുഭവങ്ങള്‍ക്കായി ഹൃദയത്തില്‍ എന്താണ്‌ ആഗ്രഹം മൊട്ടിടാത്തത്‌? മുക്തനായ മുനി അനിച്ഛാപൂര്‍വ്വം അതിഥികളായിവന്നെത്തുന്ന അനുഭവങ്ങളെ സ്വീകരിക്കുന്നു. അയാള്‍ ഇക്കാര്യങ്ങളില്‍ ദുര്‍വാശിക്കാരനായി സുഖാനുഭവങ്ങളെ തിരസ്കരിക്കുന്നതും അജ്ഞാനമാണ്‌. വിഡ്ഢിത്തവും.

ഏതൊരുവളുടെ വികാരങ്ങളാണോ ശക്തിശാലിയും പ്രതാപവാനും ഗുണവാനുമായ കാന്തന്റെ സാമീപ്യത്താല്‍, പൂക്കള്‍ നിറഞ്ഞ നന്ദനോദ്യാനത്തില്‍വെച്ച്പോലും വിജൃംഭിതമാവാത്തത്‌, അവള്‍ ജീവച്ഛവം തന്നെ. പ്രയത്നമൊന്നും കൂടാതെ സ്വമേധയാ വന്നുചേരുന്ന സുഖങ്ങളെ തൃണവല്‍ഗണിക്കുന്നതുകൊണ്ട്‌ ആത്മജ്ഞാനിയായ ഒരുവന്‌ എന്താണൊരു നേട്ടം? എന്റെ കാന്തന്‌ ഞാനുമായി ചേര്‍ന്നു രതിസുഖം ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കണം’.

ഇങ്ങിനെ നിശ്ചയിച്ച്‌ കുംഭന്‍ ശിഖിധ്വജനോടു പറഞ്ഞു: ഇന്ന്‌ ഒരു സുദിനമാണ്‌. എന്റെ പിതാവിനെ മുഖം കാണിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ പോകണം. ഞാന്‍ വൈകുന്നേരം മടങ്ങിവരാം. അതുവരെ വിടതരിക. സുഹൃത്തുക്കള്‍ പരസ്പരം പൂക്കളര്‍പ്പിച്ചു ബഹുമാനിച്ചു പിരിഞ്ഞുപോയി.

കുംഭന്‍ അവിടം വിട്ട ഉടനെതന്നെ ചൂഡാല തന്റെ പ്രച്ഛന്ന വേഷം ദൂരെക്കളഞ്ഞ്‌ കൊട്ടാരത്തിലേയ്‌ക്ക്‌ പോയി. തന്റെ രാജകീയ കടമകള്‍ നിര്‍വ്വഹിച്ചു. വീണ്ടും ശിഖിധ്വജന്റെയടുത്ത്‌ കുംഭനായി തിരിച്ചെത്തി. തിരികെ വന്ന കുംഭനില്‍ ഉണ്ടായിരുന്ന മ്ലാനഭാവം ശ്രദ്ധിച്ച രാജാവ്‌ ചോദിച്ചു: എന്താണ്‌ ദേവപുത്രാ അങ്ങയെ വിഷാദിപ്പിക്കുന്നത്‌? ബാഹ്യസ്വാധീനങ്ങളാല്‍ തങ്ങളുടെ സമതാഭാവം പ്രക്ഷുബ്ദമാക്കാന്‍ മഹാത്മാക്കള്‍ ഇടവരുത്തുകയില്ലല്ലോ?.

കുംഭന്‍ പറഞ്ഞു: സമതാഭാവത്തില്‍ വര്‍ത്തിക്കുമ്പോഴും ദേഹഭാവത്തില്‍ ഇരിക്കുമ്പോള്‍ ആ ദേഹങ്ങളുടെ സ്വാഭാവിക ചോദനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവര്‍ വെറും മര്‍ക്കടമുഷ്ടിക്കാരാണ്‌. ദുര്‍വാശിക്കാര്‍. ‘എള്ളുണ്ടോ അവിടെ എണ്ണയുമുണ്ട്‌. ദേഹമുണ്ടോ അതിന്റെ വൈവിദ്ധ്യമാര്‍ന്ന ചോദനകളും സഹജം. ആരാണോ ദേഹത്തിന്റെ സഹജചോദനകളെ ബലമായി തടഞ്ഞു നിര്‍ത്തുന്നത്‌ അയാള്‍ ആകാശത്തെ പടവാളുകൊണ്ട്‌ തുണ്ടം തുണ്ടമാക്കാന്‍ തുനിയുന്നവനാണ്‌.’

യോഗനിരതമായ സമത എന്നത്‌ മനസ്സിന്റെ ഭാവമാണ്‌. ദേഹാവയവങ്ങളുടെ പ്രവര്‍ത്തനമോ അവയുടെ അവസ്ഥാവിശേഷങ്ങളോ സമതാഭാവത്തെ ബാധിക്കുന്നില്ല. ദേഹം നിലനില്‍ക്കുന്നിടത്തോളം നാം അതിന്റെ പ്രവര്‍ത്തനങ്ങളെ സമുചിതമായി അനുവദിക്കുകതന്നെ വേണം. ബുദ്ധിയും ഇന്ദ്രിയങ്ങളും സമതയില്‍ നിലനിന്നുകൊള്ളട്ടെ. അതാണ്‌ ദേവന്മാര്‍ക്കുപോലും ബാധകമായ പ്രകൃതിനിയമം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.