ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഇടുക്കിയില്‍ വിജയ പ്രതീക്ഷയുണ്ടെങ്കിലും വന്‍ ഭൂരിപക്ഷമുണ്ടാകില്ലെന്നും ജോര്‍ജ് പറഞ്ഞു. യുഡിഎഫിലെ മുഖ്യപാര്‍ട്ടി എന്ന നിലയില്‍ പ്രചാരണത്തിന് നേൃതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസായിരുന്നെന്നും പ്രദേശികമായി കേരളാ കോണ്‍ഗ്രസിനും വീഴ്ച്ച പറ്റിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
മലയോര മേഖലയില്‍ കസ്തൂരിരംഗന്‍ വിഷയമുണ്ടാക്കിയ ആശങ്ക അകറ്റനായില്ല. അനാവശ്യമായി ആളുകളെ വേദനിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: