കോട്ടയം: പതിമൂന്നുവര്ഷക്കാലമായി കോട്ടയം മാങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന റബര്‍ബോര്‍ഡിന്റെ കീഴിലുള്ള റബര്‍വുഡ് ഇന്ത്യ ഫാക്ടറിയിലെ തൊഴിലാളികളുടെ ദീര്‍ഘകാലകരാര്‍ 9 മാസമായിട്ടും നടപ്പിലാക്കാത്തതിലും, തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞ് വയ്ക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മാനേജ്മെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന് ധര്‍ണ്ണ നടത്തി. കോട്ടയം ജില്ലാ സെക്രട്ടറി നളിനാക്ഷന് ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂണിയന് മുന്‍ സെക്രട്ടറി ഷാംപോള് കുര്യന്, ജോയിന്റ് സെക്രട്ടറി സുരേഷ്കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ്, സുരേഷ് ബാബു സി.ആര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: