കോട്ടയം: ആന്റോ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ പി.സി.ജോര്‍ജ്ജിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈക്കം ഗസ്റ്റ് ഹൗസ് ഉപരോധിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അമ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജ്ജിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ മുദ്രാവാക്യം വിളിച്ച് റൂമിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇത് ഏറെ നേരത്തേയ്ക്ക് സംഘര്‍ഷത്തിന് കാരണമായി. പി.സി. ജോര്‍ജ്ജ് ഗോബാക്ക്, കോണ്‍ഗ്രസിനെ ഒറ്റുന്ന ജോര്‍ജ്ജിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പോലീസ് എത്തിയെങ്കിലും അന്തരീക്ഷം ശാന്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: