രാമപുരം: ‘രക്തം നല്‍കൂ, ജീവന് രക്ഷിക്കൂ’ എന്ന സന്ദേശവുമായി ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ്ബാങ്ക് രൂപീകരിക്കുന്നതിന് വേണ്ടി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന മാരത്തണ്‍ ഓട്ടം ഇന്നലെ കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയിലും തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലും ആവേശോജ്ജ്വലമായ സ്വീകരണമാണ് കൂട്ടയോട്ടത്തിന് ലഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ ബോബി ചെമ്മണ്ണൂരിനൊപ്പം കൂട്ടയോട്ടത്തില്‍ പങ്കുചേര്‍ന്നു. അമനകരയില്‍ നല്കിയ സ്വീകരണത്തിന് ഗ്രാമപഞ്ചായത് മെമ്പര്‍ അമ്മിണി തോമസ്, ജെഎസ്എസ് സംസ്ഥാന നേതാവ് ടി.എന്‍ വിശ്വ, ദേശീയ വായനശാലാ പ്രസിഡന്റ് തോമസ് വള്ളോപ്പിള്ളി, കേരളകൗമുദി ലേഖകന്‍ ശ്രീകുമാര്‍ സൂര്യകിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. രാമപുത്ത് നല്കിയ സ്വീകരണത്തിന് രാമപുരം ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്മാത്യു ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, ബെന്നി, കെ.കെ ശാന്താറാം, ഷൈനി സന്തോഷ്, അവിരാച്ചന് മുല്ലൂര്‍ തുടങ്ങിയവരും വ്യാപാരി വ്യാവസായി എകോപനസമിതി പ്രസിഡന്റ് പി.ജെ ജോണ്‍ പുതിയിടത്തുചാലില്‍, സന്തോഷ് കിഴക്കേക്കര, ലെക്സി തെങ്ങുപ്പിള്ളില്, സഞ്ജു നെടുംകുന്നേല്‍, സനല്‍ കുന്നുംപുറത്ത്, മനോജ് ചീങ്കല്ലേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: