തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 74.04 ശതമാനം പോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. 2009 ല്‍ 73.37 ശതമാനമായിരുന്നു പോളിംഗ്. വടകര ലോക്സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ , 81.61 ശതമാനം. 2009 ല്‍ വടകരയില്‍ 80.45 ആയിരുന്നു പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലാണ്. 66.01 ശതമാനം. എന്നാല്‍ 2009നെ അപേക്ഷിച്ച് പത്തനംതിട്ടയിലെ പോളിംഗ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2009ല്‍ പത്തനംതിട്ടയില്‍ 65.81 ശതമാനം പേരാണ് വോട്ട് ചെയ്തത്.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം.ബ്രാക്കറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ശതമാനം. തിരുവനന്തപുരം 68.69 (65.73), ആറ്റിങ്ങല്‍ 68.77 (66.25), കൊല്ലം 72.12 (67.84), പത്തനംതിട്ട 66.01(65.81), മാവേലിക്കര 71.35 (70.56), ആലപ്പുഴ 78.78 (78.79), കോട്ടയം 71.70 (73.69), ഇടുക്കി 70.66 (73.87), എറണാകുളം 73.56 (72.77),ചാലക്കുടി76.94 (73.63), തൃശ്ശൂര്‍ 72.15 (69.43), ആലത്തൂര്‍ 76.45(75.28), പാലക്കാട് 75.39 (73.51), പൊന്നാനി 73.83(77.11), മലപ്പുറം 71.27 (76.65), കോഴിക്കോട് 79.80(75.60), വയനാട് 73.28(74.63), വടകര 81.61(80.45), കണ്ണൂര്‍ 81.32 (80.92), കാസര്‍ഗോഡ് 78.49 (76.15).
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പീരുമേട് അസംബ്ലി മണ്ഡലത്തില്‍ പന്ത്രണ്ടാം ബൂത്തില്‍ റീ പോള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6വരെയാണ് പോളിംഗ്. സാങ്കേതിക തകരാര്‍മൂലം ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടതിനാലാണ് റീപോളിംഗ് . യന്ത്ര തകരാര്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റന്മാര് പരാതി നല്‍കിയിരുന്നു. കൊച്ചുകരുന്തരുവി അംഗനവാടി കെട്ടിടത്തിലാണ് ബൂത്ത് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: