കൊച്ചി: നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം എസ്ആര്‍എം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട് സ്യൂട്ട്കെയ്സ് പരിഭ്രാന്തി പരത്തി. ബോംബാണോ എന്ന് സംശയിച്ച് നാട്ടുകാരില്‍ ചിലര്‍ നോര്‍ത്ത് പോലീസ്സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ബോംബ് സ്ക്വാഡും എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഉപേക്ഷിച്ച പെട്ടി മാത്രമായിരുന്നുവെന്ന് മനസിലായതോടെയാണ് ആശങ്ക ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: