Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 08:08 pm IST
inVicharam

“മനസ്സുകള്‍ തിന്മയ്‌ക്കനുകൂലമാകുമ്പോള്‍ എല്ലാ സംഗതികളും ദുഷിക്കു”മെന്ന്‌ പറഞ്ഞത്‌ പുരാതന റോമന്‍ കവി ഒവിഡ്‌ ആണ്‌. അത്‌ കോണ്‍ഗ്രസുകാര്‍ക്കാണ്‌ ഇന്ന്‌ നന്നായി ചേരുക. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ മാത്രമല്ല മറ്റ്‌ നേതാക്കളുടെയും വക്താക്കളുടെയും നാവില്‍ നിന്നുയരുന്നത്‌ ദുഷിച്ച കാര്യങ്ങള്‍ മാത്രമാണ്‌. കോണ്‍ഗ്രസ്‌ മനസ്സ്‌ തിന്മകള്‍ക്കനുകൂലമായിട്ട്‌ കാലം കുറേയായി. നരേന്ദ്ര മോദിയെ കൊലയാളിയെന്നു പറഞ്ഞാക്ഷേപിച്ചത്‌ കോണ്‍ഗ്രസുകാരനായ കര്‍ണാടക മുഖ്യമന്ത്രിയാണ്‌. മുഖ്യമന്ത്രി സിദ്ധാരാമയ്യയെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ താക്കീത്‌ ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. “മോന്തായം വളഞ്ഞാല്‍” എന്ന്‌ കേട്ടിട്ടില്ലേ. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മോദിയെ മരണത്തിന്റെ വ്യാപാരി എന്നായിരുന്നു കുറ്റപ്പെടുത്തിയത്‌. ഭര്‍ത്താവ്‌ രാജീവ്‌ പ്രധാനമന്ത്രിയായിരിക്കെ ദല്‍ഹിയില്‍ നടന്ന സിഖ്‌ കൂട്ടക്കൊല വിസ്മരിച്ചുകൊണ്ടുള്ള അവരുടെ കുറ്റപ്പെടുത്തല്‍ അവരെ തന്നെ തിരിഞ്ഞു കുത്തുകയുണ്ടായി.

സമാനമായ സംഗതി തന്നെയാണ്‌ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഈ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കേരളമാകെ പ്രസംഗിച്ചു നടന്നത്‌. നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ സര്‍വനാശം എന്നാണ്‌ ആന്റണി കണ്ടുപിടിച്ചിരിക്കുന്നത്‌. ഏഴരവര്‍ഷമായി താന്‍ കൈകാര്യം ചെയ്ത വകുപ്പില്‍ എന്തു നടക്കുന്നു എന്നതിനെക്കുറിച്ച്‌ സൂക്ഷ്മമായി പഠിക്കുന്നതിനുപോലും സമയം കണ്ടെത്താത്ത പ്രതിരോധമന്ത്രിയാണ്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ ദുഷിച്ച മനസ്സുമായി പ്രചാരണത്തിനിറങ്ങിയത്‌. ആന്റണി പറയുന്നതിലത്ര ഗൗരവം കാട്ടേണ്ടതില്ലെന്ന കേരളീയരുടെ തിരിച്ചറിവായതിനാലാകാം വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. നൂറുവര്‍ഷത്തേക്ക്‌ മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ അധികാരം കിട്ടാന്‍ പോകുന്നില്ലെന്ന്‌ പ്രസ്താവിച്ച ആന്റണിക്ക്‌ ഏറെ വൈകാതെ മാര്‍ക്സിസ്റ്റു മുഖ്യമന്ത്രിമാരെ കാണേണ്ടി വന്നപ്പോള്‍ മനസ്സാക്ഷിക്കുത്തൊന്നും സംഭവിച്ചു കാണില്ല. മനസ്സും മനസ്സാക്ഷിയും സൗകര്യപൂര്‍വം മാറ്റിമറിക്കാന്‍ വിരുതുള്ള വ്യക്തിയാണ്‌ എ.കെ. ആന്റണിയെന്ന്‌ മലയാളികള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

നരേന്ദ്ര മോദിയെ വെട്ടിനുറുക്കണമെന്ന്‌ പരസ്യമായി പറഞ്ഞ സ്ഥാനാര്‍ഥിക്ക്‌ കൈപ്പത്തി തന്നെയാണ്‌ ചിഹ്നം. തെരഞ്ഞെടുപ്പു കാലത്ത്‌ പ്രസംഗങ്ങളും പെരുമാറ്റങ്ങളും മര്യാദയുടെ സീമ കടക്കാന്‍ പാടില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളെല്ലാം പറയുകയുണ്ടായി. “പരനാറി” പ്രയോഗം കേട്ടപ്പോഴാണ്‌ നേതാക്കള്‍ക്ക്‌ മര്യാദ ഉദിച്ചത്‌. സാംസ്കാരിക നായകന്മാരും കഥാകാരന്മാരും ഒരു കഥയും കലയുമില്ലാത്തവരുമൊക്കെ പ്രതികരിക്കാന്‍ എത്തി. നരേന്ദ്ര മോദിക്കെതിരെ മ്ലേച്ഛമായ പ്രയോഗങ്ങള്‍ നടത്തിയവര്‍ക്ക്‌ മര്യാദ ഉപദേശിക്കാന്‍ ഇവരുടെയൊന്നും നാക്കുയര്‍ന്നില്ല.

ശക്തമായ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടക്കുന്നതിനിടയില്‍ മുഖ്യപ്രതിപക്ഷ കക്ഷിയെയും അതിന്റെ നേതാക്കളെയും പുലഭ്യം പറയാന്‍ ഭരണകക്ഷി തുനിഞ്ഞിറങ്ങുന്നതിലൂടെ വ്യക്തമാകുന്നത്‌ അവര്‍ക്ക്‌ ജനാധിപത്യത്തോട്‌ ബഹുമാനമോ ആദരവോ ഇല്ലെന്നു തന്നെയാണ്‌. അതിന്റെ ഭാഗം തന്നെയാണ്‌ ബിജെപിയുടെ പ്രകടനപത്രികയ്‌ക്ക്‌ നേരെയുള്ള കടന്നുകയറ്റം. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിക്കുകയാണ്‌ ബിജെപി ചെയ്തതെന്ന്‌ കോണ്‍ഗ്രസുകാര്‍ ആവര്‍ത്തിക്കുകയാണ്‌. രാഷ്‌ട്രീയത്തിലെ എട്ടുംപൊട്ടും തിരിച്ചറിഞ്ഞിട്ടില്ലാത്ത കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുലും അവരുടെ പാതയില്‍ തന്നെ നീങ്ങുകയാണ്‌. സ്കൂള്‍ തലത്തിലാണ്‌ കോപ്പിയടി അധികവും. പ്രൈമറിസ്കൂള്‍ വിദ്യാര്‍ഥിയുടെ നിലവാരം മാത്രമേ തനിക്കുമുള്ളൂ എന്ന്‌ വിളിച്ചറിയിക്കുകയാണ്‌ രാഹുല്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ പറഞ്ഞ കാര്യങ്ങള്‍ ബിജെപി പത്രികയിലും ഉണ്ടെന്നാണ്‌ അതിനു പറയുന്ന ന്യായം.

ആടു കയറിയ പറമ്പില്‍ കടിക്കാത്ത ഒരിലയും ഉണ്ടാകില്ല. അതുപോലെയാണല്ലോ കോണ്‍ഗ്രസ്‌ ! ആറുപതിറ്റാണ്ടോളം രാജ്യം വാണരുളിയ കോണ്‍ഗ്രസ്‌ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടന പത്രിക ഇറക്കിയിട്ടുണ്ട്‌. അതില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയേണ്ടി വരുന്നത്‌ കോണ്‍ഗ്രസ്‌ ഭരണത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ നെഹ്‌റു വാഗ്ദാനം ചെയ്തത്‌ ക്ഷേമ രാഷ്‌ട്രമായിരുന്നു. ഒന്നര വ്യാഴവട്ടം പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ കാലത്ത്‌ ക്ഷേമരാഷ്‌ട്രം കാണാനുള്ള ഭാഗ്യം ഇന്ത്യാക്കാര്‍ക്കുണ്ടായില്ല. പക്ഷേ ഒന്നു കാണാനായി. ഒന്നാന്തരം ക്ഷാമരാജ്യം. നെഹ്‌റുവിന്റെ നേട്ടം അതാണ്‌. എല്ലാറ്റിനും ക്ഷാമം. അരിയില്ല, പണിയില്ല, കൂലിയില്ല, തുണിയില്ല, കുടിവെള്ളമില്ല തുടങ്ങി ഇല്ലായ്‌മകളുടെ ഘോഷയാത്രയാണ്‌ നെഹ്‌റു സൃഷ്ടിച്ചത്‌. പിന്‍ഗാമിയായി വന്ന ഇന്ദിരയും അച്ഛന്റെ പാത തന്നെ പിന്തുടര്‍ന്നു.

ഇന്ദിര ദൈര്‍ഘ്യമേറിയ കാലം തന്നെ പ്രധാനമന്ത്രിയായിരുന്നു. “ഗരീബി ഹഠാവോ” (ദാരിദ്ര്യം തുടച്ചുനീക്കുക) എന്നതായിരുന്നു മുഖ്യമുദ്രാവാക്യം. ദരിദ്രരുടെ എണ്ണം കൂടിയതല്ലാതെ ദാരിദ്ര്യം കുറഞ്ഞില്ല. ശേഷം വന്ന കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിമാരും പുതുക്കിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും എല്ലാമെതിരെ പ്രകടന പത്രിക ഇറക്കിയ കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്‌ ഇവയെല്ലാം പര്‍വതം പോലെ ഉയര്‍ന്നുനിന്നത്‌. അതുകൊണ്ടു തന്നെയാണ്‌ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അഴിമതി നീക്കാനും വിലക്കയറ്റം തടയാനും ബിജെപിക്ക്‌ പറയേണ്ടി വരുന്നത്‌. അത്‌ കോണ്‍ഗ്രസ്‌ പറഞ്ഞിട്ടുണ്ടെന്ന കാരണത്താല്‍ ബിജെപിക്ക്‌ പറയാതിരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്‌ ചെയ്യാത്തത്‌ ബിജെപി പ്രവര്‍ത്തിയിലൂടെ തെളിയിക്കും. ഇത്‌ തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയെങ്കിലും കോണ്‍ഗ്രസിന്റെ വക്താക്കള്‍ക്ക്‌ ഉണ്ടാകേണ്ടതായിരുന്നു.

കോപ്പിയടിച്ചത്‌ ഏതൊക്കെയാണാവോ ? അയോധ്യയിലെ ശ്രീരാമ ജന്മസ്ഥാനില്‍ ക്ഷേത്ര പുനര്‍നിര്‍മാണം കോണ്‍ഗ്രസ്‌ പത്രികയിലുള്ളതാണോ ? കാശ്മീരിന്‌ പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാ‍ം വകുപ്പ്‌ നീക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ്‌ നല്‍കിയിട്ടുണ്ടോ ? സ്വന്തം രാജ്യത്ത്‌ അഭയാര്‍ഥികളായി കഴിയുന്ന കാശ്മീരി പണ്ഡിറ്റുകളെ സ്വദേശത്ത്‌ അഭിമാനപൂര്‍വം പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ്‌ പത്രികയില്‍ എവിടെയാണുള്ളത്‌ ? എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതിനുള്ള സമഗ്രപദ്ധതിയാണ്‌ ബിജെപി മുന്നോട്ടു വച്ചിട്ടുള്ളത്‌. ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി എന്ന ഉറപ്പ്‌ ബിജെപിക്ക്‌ മാത്രം അവകാശപ്പെട്ടതല്ലേ ? ഏകസിവില്‍ കോഡ്‌, ഗോവധ നിരോധനം, മദ്രസകള്‍ നവീകരിക്കല്‍, വഖഫ്‌ ബോര്‍ഡ്‌ സ്വത്തുക്കള്‍ വീണ്ടെടുക്കല്‍ തുടങ്ങിയവ കോണ്‍ഗ്രസിന്റെ പത്രികയില്‍ ഉള്ളതാണോ ? ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥ നീക്കാനാണ്‌ ബിജെപി ഊന്നല്‍ നല്‍കിയിട്ടുള്ളത്‌. കര്‍ഷകന്‌ മുതല്‍മുടക്കിന്റെ അമ്പതു ശതമാനം ലാഭം കിട്ടാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കും എന്നത്‌ കോണ്‍ഗ്രസിന്റെ പത്രികയില്‍ പറയുന്നതാണോ ? പുതിയ നൂറ്‌ നഗരങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ ബിജെപി പറയുമ്പോള്‍ നൂറ്‌ ക്ലസ്റ്ററുകളാണ്‌ കോണ്‍ഗ്രസ്‌ വാഗ്ദാനം നല്‍കുന്നത്‌. സമാധാനവും സുരക്ഷയുമാണ്‌ ബിജെപി ഉറപ്പുനല്‍കിയിട്ടുള്ളത്‌. വൈവിധ്യങ്ങളിലെ ഏകത്വമാണ്‌ ബിജെപിയുടെ ലക്ഷ്യം.

നികുതി ഭീകരതയാണ്‌ ഇപ്പോള്‍ നടക്കുന്നതെന്ന്‌ വിലയിരുത്തിയ ബിജെപി, നികുതി പരിഷ്കരിക്കുന്നതിനും ലഘൂകരിക്കുന്നതിനും പദ്ധതികള്‍ മുന്നോട്ടു വച്ചിരിക്കുന്നു. ഓരോ പൗരനും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പാര്‍പ്പിടം, വൈദ്യുതി, വെള്ളം, കക്കൂസുകള്‍, യാത്രാസൗകര്യം എന്നിവ സകലര്‍ക്കും ഉറപ്പാക്കും. പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും സര്‍ക്കാര്‍. ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ കാര്യക്ഷമതയോടെ, സുതാര്യതയോടെ ശക്തമാക്കും. ഏറ്റവും പിന്നാക്കമായ നൂറ്‌ ജില്ലകള്‍ തെരഞ്ഞെടുത്ത്‌ സംയോജിത വികസന പരിപാടികള്‍ വഴി അവയെ മറ്റ്‌ നഗരങ്ങള്‍ക്കൊപ്പം ഉയര്‍ത്തിയെടുക്കും. പ്രകൃതി ദുരന്തങ്ങള്‍ മറികടക്കാന്‍ ജനങ്ങളുടെ വിഭവശേഷി വര്‍ധിപ്പിക്കും. കാര്‍ഷിക, അനുബന്ധ ജോലികള്‍ നല്‍കി ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക്‌ വരുമാനമുണ്ടാക്കിക്കൊടുക്കും. പുതിയ പുതിയ തൊഴിലുകള്‍ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക്‌ സാങ്കേതിക പരിശീലനം നല്‍കും. ദാരിദ്ര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍, സമൂഹം, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തം തേടും.

ഭക്ഷണത്തിനുള്ള അവകാശം കടലാസിലൊതുങ്ങാതെ, പ്രയോജനം മുഴുവന്‍ സാധാരണക്കാര്‍ക്കും ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കും. ഭക്ഷ്യസുരക്ഷ, അഴിമതി ഒട്ടുമില്ലാതെ കാര്യക്ഷമമായി നടപ്പാക്കും. ഇതിന്‌ നിലവിലുള്ള നിയമങ്ങളും പദ്ധതികളും പുനരവലോകനം ചെയ്യും. വിജയകരമായ പൊതുവിതരണ മാതൃകകള്‍ പഠിക്കും. മെച്ചപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള പൊതുവിതരണം നവീകരിക്കും. പോഷകാഹാരക്കുറവ്‌ പരിഹരിക്കും. ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കും. ഫുഡ്കോര്‍പ്പറേഷനെ യുക്തി സഹമായി പരിഷ്കരിക്കും. പ്രകൃതി ദുരന്തമോ അതുപോലെയുള്ള മറ്റ്‌ അവസ്ഥയോ വന്നാല്‍ നേരിടാന്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരം ഉണ്ടാക്കും. സാമൂഹ്യ ഭക്ഷണ ശാലകള്‍ തുറക്കാന്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം തേടും.

പട്ടികജാതി, വര്‍ഗങ്ങള്‍ക്കും മറ്റ്‌ ദുര്‍ബല വിഭാഗങ്ങള്‍ക്കും സാമൂഹ്യ നീതി, എല്ലാവര്‍ക്കും തുല്യമായ വിദ്യാഭ്യാസം, ആരോഗ്യം ജീവനോപാധി എന്നി ലഭ്യമാക്കാന്‍ നടപടി എടുക്കും. ഇവരുടെ സുരക്ഷ ഉറപ്പാക്കാനും പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും മുന്‍ഗണന. തൊട്ടുകൂടായ്‌മ നിര്‍മാര്‍ജനം ചെയ്യും. തോട്ടിപ്പണി പൂര്‍ണമായും നിരോധിക്കും. ഇവരെ ദാരിദ്ര്യത്തില്‍ നിന്ന്‌ മുക്തരാക്കാന്‍ വഴികള്‍ തേടും. പട്ടികജാതി, വര്‍ഗക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള ഫണ്ടുകള്‍ ശരിയായിട്ടാണ്‌ ചെലവഴിക്കുന്നതെന്ന്‌ ഉറപ്പാക്കും. ഇവര്‍ക്ക്‌ വീടുകളും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കാന്‍ പദ്ധതി കൊണ്ടുവരും. കുട്ടികളില്‍, പ്രത്യേകിച്ച്‌ പെണ്‍കുട്ടികളില്‍ വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‍കും.

ഇതില്‍ ഏതാണ്‌ കോണ്‍ഗ്രസിന്റെ പത്രികയില്‍ നിന്നും കോപ്പിയടിച്ചത്‌ ? കോണ്‍ഗ്രസിന്റെ മനസ്സ്‌ മുമ്പെന്നത്തെക്കാള്‍ ഇപ്പോള്‍ തിന്മകള്‍ക്കനുകൂലമാണ്‌. അതുകൊണ്ടാണ്‌ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതു പോലെ നരേന്ദ്രമോദിയുടെ പിന്നാലെ നടക്കുന്നത്‌. മറ്റൊന്നും പറയാനില്ലാത്തതു പോലെ പാടിപ്പഴകിയ മോദിയുടെ കല്യാണക്കാര്യമാണ്‌ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ആഘോഷവിഷയം. ഇതൊന്നും ഇന്ത്യന്‍ മനസ്സിനെ അനുകൂലമാക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയില്ലെന്നവര്‍ തിരിച്ചറിയണം.

കെ. കുഞ്ഞിക്കണ്ണന്‍

e-mail: [email protected]

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.