ഉഴവൂര്‍: തെരെഞ്ഞെടുപ്പ് കമ്മീഷന് ഇലക്ഷന് സ്ലിപ്പുകള്‍ പോളിംഗ് സ്റ്റേഷനുകളില്‍ നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നിടത്തിരുന്ന് യുഡിഎഫുകാര്‍ വോട്ടു ചെയ്യാനെത്തുന്ന ആളുകളെ ക്യാന്‍വാസ് ചെയ്തതായി ആക്ഷേപം. ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി സ്കൂളിലെ ബൂത്തില്‍ പഞ്ചായത്തംഗം കൂടിയായ ഷേര്‍ളി രാജു വള്ളോംകുന്നേലാണ് ഹെല്പ് ഡസ്കിലെ അംഗന്‍വാടി ടീച്ചറില്‍ നിന്നും വോട്ടേഴ്സ് ലിസ്റ്റ് വാങ്ങി വോട്ടുചെയ്യാനെത്തുന്നവരെ തന്റെ അടുക്കലേയ്ക്ക് വിളിച്ച് വോട്ടഭ്യര്‍ത്ഥന നടത്തിയത്. സെന്റ് ജോവാനാസിലെ ബൂത്ത് 32ല്‍ കേരളാ കോണ്‍ഗ്രസ് എം ഉഴവൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് സണ്ണി വെട്ടുകല്ലേലും അംഗന്‍വാടി ടീച്ചറുടെ ലിസ്റ്റുകള്‍ കൈക്കലാക്കി വരുന്ന ആളുകളെ വിളിച്ചുവരുത്തി സ്ലിപ്പ് നല്കി സഹായിയെന്ന വ്യാജേന വോട്ടഭ്യര്‍ത്ഥന നടത്തിയതായി പരാതി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: