മാവേലിക്കര: മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് വരണാധികാരിക്കു പരാതി നല്കി. രണ്ട് ബൂത്തുകളില്‍ റീ പോളിങ് വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
കൈനകരിയിലെ രണ്ട് ബൂത്തുകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തെന്നും പരാതിയില്‍ പറയുന്നു. രാവിലെ 7 മുതല്‍ 9വരെ കള്ളവോട്ട് നടന്നതായും സുരേഷ് പറഞ്ഞു. യുഡിഎഫ് പോളിങ് ഏജന്റിനെഎല്ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: