ആലപ്പുഴ: ഹിന്ദുക്കളുടെ പ്രധാന വിശേഷദിനമായ വിഷു സര്‍ക്കാര്‍ ജീവനക്കാര്‍ ആഘോഷിക്കേണ്ടെന്ന് സര്‍ക്കാര്‍ നിലപാട്. മൂന്ന് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാട് ആവര്‍ത്തിച്ചത്.
വിഷുദിനമായ 15ന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെയും ഇന്നും ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. 11ന് ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുണ്ട്. പന്ത്രണ്ടാം തീയതി രണ്ടാം ശനിയാഴ്ചയും 13 ഞായറാഴ്ചയുമാണ്. 14ന് അംബേദ്കര്‍ ജന്മദിനം പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് വിഷുവിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഓരോ കാരണങ്ങള്‍ പറഞ്ഞ് ശമ്പളം നല്‍കുന്നത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. സര്‍ക്കാരിന്റെ നടപടിയില്‍ ബലിയാടായത് ഹിന്ദുക്കളായ ജീവനക്കാരാണ്. കണിയൊരുക്കുന്നതിനും കൈനീട്ടം നല്‍കുന്നതിനും ഇത്തവണ കടം വാങ്ങേണ്ട ഗതികേടിലാകും ജീവനക്കാര്‍.
ഏപ്രില്‍ ഒന്നിന് തന്നെ ശമ്പളം നല്‍കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. അലവന്‍സുകളും ലീവ് സറണ്ടര്‍ ആനുകൂല്യങ്ങളും മാത്രമേ വൈകുകയുള്ളൂവെന്നും അത് പരമാവധി പത്തിനകം കൊടുക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്പളവും പെന്‍ഷനും അടക്കം മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു.
ബില്‍ ബുക്ക് നല്കുന്നതില് കാലതാമസം വരുത്തിയും സര്‍വറുകള്‍ കേടാക്കിയും മറ്റും നിലവാരമില്ലാത്ത നടപടികളാണ് ശമ്പളം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുന്‍ ധനമന്ത്രി തോമസ്ഐസക് ആരോപിച്ചു. ശമ്പളവും പെന്‍ഷനും നല്കാന് 2,000 കോടിയെങ്കിലും വേണം. എന്നാല്‍ 1,000 കോടി കടം വാങ്ങാന്‍ മാത്രമേ റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ളൂ. ഈ 1,000 കോടി ലഭിച്ചാല്‍ മാത്രമേ ശമ്പളം വിതരണം കഴിയുകയുള്ളൂ. അതിനാലാണ് സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നതെന്നും ഐസക് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: