പമ്പാവാലി: കാര്‍ഷിക മലയോര മേഖലയില്‍ താമരത്തിളക്കത്തോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട അമ്പതോളം പേര് ബിജെപിയിലേക്ക്. അവസരവാദ രാഷ്ട്രീയവും അധികാരത്തിനായി നെട്ടോട്ടമോടുന്ന ഇടതു- വലതു മുന്നണികളുടെ ഇരട്ടത്താപ്പ് നയങ്ങളും മതന്യൂനപക്ഷങ്ങളുടെ വോട്ടിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകലിലും പ്രതിഷേധിച്ചാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവര്‍ മൂലക്കയത്ത് ബിജെപിയില്‍ അണിനിരന്നത്. പന്ത്രണ്ടാം വാര്‍ഡില്‍ നടന്ന യോഗം എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്. സോജി ഉദ്ഘാടനം ചെയ്തു. വി.പി. മോഹനന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സന്തോഷ് പാലമൂട്ടില്‍, ബിജു വേങ്ങഴ, രാജേഷ് കുബ്ലപ്പള്ളിയില് എന്നിവര്‍ സംസാരിച്ചു.
ബിജെപി പത്തനംതിട്ട ലോക്സഭാ സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ വിജയത്തിനായി കമ്മറ്റിയും രൂപീകരിച്ചു. അജീഷ് ചിരക്കരോട്ട് (കണ്‍വീനര്‍), രാജേഷ് മുറ്റത്തുമാക്കല്‍ (പ്രസിഡന്റ്), വിഷ്ണു കളപ്പുരക്കല്‍ (വൈസ് പ്രസിഡന്റ്), സിജോ തടത്തില്‍ (സെക്രട്ടറി), രഞ്ജിത്ത് പുലിയുറുമ്പില്‍ ( ജോയിന്റ് സെക്ട്രറി), സബിന്‍ തോണിപ്ലാക്കല്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: