ഛണ്ഡീഗഢ്: ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ വീടിനു നേരേ കല്ലേറ്. ഇന്ത്യ ശ്രീലങ്ക ട്വന്റി-20 ഫൈനലില്‍ മോശം പ്രകടനം കാഴ്ചവച്ചതില്‍ പ്രകോപിതരായ ആരാധകരാണ് യുവിയുടെ വീടിനു നേരേ ആക്രമണം നടത്തിയത്.
ഇന്നലെ രാത്രി മത്സരം അവസാനിച്ച് നിമിഷങ്ങള്‍ക്കകമാണ് ആക്രമണമുണ്ടായത്. ഉടന്‍ പൊലീസ് എത്തി യുവിയുടെ വീടിന് സുരക്ഷ ശക്തമാക്കി. ട്വന്റി 20 ഫൈനലില്‍ 21 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമേ യുവിക്ക് നേടാനായുള്ളു.
മത്സരത്തില്‍ റണ്‍ കണ്ടെത്താന്‍ യുവി ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ യുവരാജിന് പിന്തുണയുമായി ക്യാപ്റ്റന്‍ ധോണി രംഗത്തെത്തി. കഴിഞ്ഞത് യുവിയുടെ മോശം ദിനമാണെന്നും കഴിവിന്റെ പരമാവധി വേഗത്തില്‍ റണ്ണെടുക്കാന്‍ യുവരാജ് ശ്രമിച്ചിരുന്നെന്നും മത്സര ശേഷം ധോണി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: