മെക്സിക്കോ സിറ്റി: വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലെ ആശുപത്രില്‍ പ്രവേശിപ്പിച്ച നോബല്‍ സമ്മാന ജേതാവായ വിഖ്യാത കൊളംബിയന്‍ സാഹിത്യകാരന് ഗബ്രിയേല്‍ മാര്‍ക്വസിന്റെ നില മെച്ചപ്പെട്ടു. ശ്വാസകോശത്തിലെയും മൂത്രാശയത്തിലെയും അണുബാധയും നിര്‍ജലീകരണവും കാരണം തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. മാര്‍ക്വസിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടെ കോഴ്സ് കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം പരിഗണിക്കും, മെക്സിക്കന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 87 കാരനായ മാര്‍ക്വസ് ഏറെനാളായി രോഗാരിഷ്ടതകളുടെ പിടിയിലാണ്. അടുത്തകാലത്തായി വളരെ അപൂര്വമായിട്ടുമാത്രമെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: