കൊച്ചി: ജില്ലയില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് ക്രമീകരണം നാളെ രാവിലെ എട്ടു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ബാലറ്റ് ക്രമീകരണത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലേയും വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കുന്നത് മണ്ഡലം തലത്തില്‍ ഓരോ കേന്ദ്രത്തിലാണ്. 74-പെരുമ്പാവൂര്‍ മണ്ഡലത്തിലെ യന്ത്രങ്ങള്‍ ക്രമീകരിക്കുന്നത് പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസിലാണ്. 75-അങ്കമാലി, 76-ആലുവ നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ ആലുവ യു.സി.കോളേജിലാണ് ക്രമീകരിക്കുക.
77-കളമശേരി, 78-പറവൂര്‍ മണ്ഡലങ്ങളിലേത് പറവൂര്‍ ശ്രീനാരായണ എച്ച്.എസ്.എസിലാണ്. 79-വൈപ്പിന്‍ മണ്ഡലത്തിലെ വോട്ടു യന്ത്രങ്ങള്‍ മട്ടാഞ്ചേരി ടി.ഡി.ടീച്ചര്‍ ട്രയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലും 80-കൊച്ചിയിലെ യന്ത്രങ്ങള്‍ മട്ടാഞ്ചേരി ടി.ഡി.എല്‍.പി.സ്കൂളിലും ക്രമീകരിക്കും. 81-തൃപ്പൂണിത്തുറ മണ്ഡലത്തിലെ യന്ത്രങ്ങളുടെ ക്രമീകരണം എറണാകുളം ഗവ.ഗേള്‍സ് ഹൈസ്കൂളിലാണ്. 82-എറണാകുളം, 83-തൃക്കാക്കര മണ്ഡലങ്ങളുടെ ക്രമീകരണം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലുമാണ് നടത്തുന്നത്.
84-കുന്നത്തുനാട് മണ്ഡലത്തിലെ യന്ത്രങ്ങള്‍ പെരുമ്പാവൂര്‍ ആശ്രമം എച്ച്.എസ്.എസിലും 85-പിറവത്തിന്റേത് പിറവം നിര്‍മല ജൂനിയര്‍ എച്ച്.എസ്.എസിലും ക്രമീകരിക്കും. 86-മൂവാറ്റുപുഴ മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങള്‍ മൂവാറ്റുപുഴ നിര്‍മല ഗേള്‍സ് എച്ച്.എസ്.എസിലാണ് ക്രമികരിക്കുന്നത്. 87-കോതമംഗല നിയമസഭ മണ്ഡലത്തിലെ യന്ത്രങ്ങള്‍ കോതമംഗലം എം.എ.കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ക്രമീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: