ചങ്ങനാശ്ശേരി: പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണത്തില്‍ പ്രാന്ത പ്രചാരക് പി.ആര് ശശിധരന് മുഖ്യപ്രഭാഷണം നടത്തി. പ്രാന്തസഹകാര്യവാഹ് ശങ്കര്‍റാം, ജില്ലാ സംഘചാലക് കേരളവര്‍മ്മ, വിഭാഗ് പ്രചാരക് ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
മെയ് രണ്ടിന് കുറിച്ചി അദ്വൈതാശ്രമം സ്കൂളിലാണ് പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് നടക്കുന്നത്. വര്‍ഗ്ഗിന്റെ വിജയത്തിലേക്കായി അദ്വൈതാശ്രമം മഠാധിപതി ധര്‍മ്മ ചൈതന്യ, അമൃതാനന്ദമയീമഠം സ്വാമിജി നിഷ്ഠാമൃത ചൈതന്യ, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സന്യാസി ഗരുഡധ്വജാനന്ദ, എസ്എന്‍ഡിപി താലൂക്ക് യൂണിയന് കൗണ്‍സിലര്‍ കൃഷ്ണന്, വി.ജെ രാജ്മോഹന്‍ എന്നിവര്‍ രക്ഷാധികാരിയായും പ്രശസ്ത സാഹിത്യകാരന് പി. മാധവന്‍പിള്ള അധ്യക്ഷനും താലൂക്ക് സംഘചാലക് വി. സദാശിവന് ജനറല്‍ കണ്‍വീനറുമായും 151 അംഗ സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: