അര്‍ലിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 28ആയി ഉയര്‍ന്നു.
ഇതില്‍ 22 പേരെ തിരിച്ചറിഞ്ഞതായി സ്നോഹോമിഷ് കൗണ്ടി മെഡിക്കല്‍ എക്സാമിനേഴ്സ് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 22-ാം തിയതി അമേരിക്കയിലെ സീറ്റലെയില് വടക്ക് കിഴക്കായിട്ടാണ് മണ്ണിടിച്ചില്‍ അപകടമുണ്ടായത്. 2.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്.
49 വീടുകള്‍ മണ്ണിനടിയിലായി. സ്റ്റിലാഗ്വാമിഷ് നദിയുടെ ഒരു വശത്തെ മലയുടെ ഒരു ഭാഗമാകെ ഇടിഞ്ഞു വീണാണ് അകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: