ലണ്ടന്‍: മുസ്ലീം ബ്രദര്‍ഹുഡിനെതിരെ അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉത്തരവിട്ടു.
ബ്രദര്‍ഹുഡ് ബ്രിട്ടനില്‍ പുരോഗമന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതായി അറിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ബ്രദര്‍ഹുഡിന്റെ തത്വചിന്തകളും പ്രവര്‍ത്തനങ്ങളും അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. മുര്‍സി പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ആരാണ് ആ സ്ഥാനത്തേക്കെന്നും ഈജിപ്റ്റിലെ പ്രശ്നങ്ങളെ പറ്റിയുമെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ ബ്രദര്‍ഹുഡ് നേക്കന്മാര് കൂടിയിരുന്നു.
ഇതിനെ തുടന്ന് കൂടിയാണ് ബ്രിട്ടന് ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: