കോട്ടയം: നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളികളെയും പ്രമുഖ വ്യക്തികളെയും നേരില്‍ കാണുന്ന തിരക്കിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി നോബിള്‍ മാത്യു. ബിജെപി ദേശിയ നിര്‍വ്വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനം ഇന്നലെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുന്നതിനായി കോട്ടയത്തെത്തി. ഇതിനിടയില്‍ അര്‍ദ്ധസൈനിക വിഭാഗമായ സിആര്പിഎഫില്നിന്നും വിരമിച്ചവര്‍ അല്‍ഫോന്‍സ് കണ്ണന്താനത്തേയും നോബിള്‍ മാത്യുവിനെയും സന്ദര്‍ശിച്ചു തങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയങ്ങള്‍ അടുത്ത കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ബിജെപി പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന് കണ്ണന്താനം ഉറപ്പുനല്‍കി. തുടര്‍ന്ന് അഡ്വ: നോബിള്‍ മാത്യു കിടങ്ങൂര്‍ പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍, ചെമ്പിളാവ്, അമ്പലംകവല എന്നിവിടങ്ങളിലും ജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ബിജെപി നേതാക്കളായ പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, നാസര്‍ റാവൂത്തര്‍, വി.പി. മുകേഷ്, കെ.എസ്. ഗോപാല്‍, ശാന്തി ഗോപാലകൃഷ്ണന്, സുബ്രഹ്മണ്യന് കിടങ്ങൂര്‍, ഗീതാ സുരേഷ്, കെ.കെ. രജികുമാര്‍, പി.ജി. സുരേഷ്, സുകുമാരന്‍നായര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: