തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് അന്വേഷണത്തിനിടെ സ്വയം വിരമിക്കാന്‍ തീരുമാനിച്ചിരുന്നതായി വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി വിന്‍സന്‍ എം.പോളിെന്റ വെളിപ്പെടുത്തല്‍. പോള്‍ വധവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായതിന് പിന്നാലെയായിരുന്നു ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. ആരുടെയും പ്രേരണയിലല്ല അന്ന് മാധ്യമങ്ങളെ കണ്ടതെന്നും, എന്നാല്‍ അതിനുണ്ടായ വ്യാഖ്യാനങ്ങള്‍ വിഷമിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായി ചുമതലേയറ്റ ശേഷം വിവിധ വകുപ്പുകളിലെ വിജിലന്‍സ് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു അദ്ദേഹം ഈ തുറന്നുപറച്ചില്‍ നടത്തിയത്.
പോള്‍ വധവുമായി ബന്ധപ്പെട്ട് നടത്തിയ പാളിപ്പോയ ‘എസ് കത്തി’ പരാമര്‍ശം അടങ്ങിയ വാര്‍ത്താസമ്മേളനം കൊണ്ടത്ത്ച്ച പ്രതിസന്ധി ഘട്ടത്തിലാണ് ജോലിവിട്ടുപോകാന്‍ ഒരുങ്ങിയതായി വിന്‍സന്‍ എം. പോള്‍ പറയുന്നത്.
ഈ കൊലപാതകം സംബന്ധിച്ച ദുരൂഹത ഒഴിയുന്നതിന് മുമ്പായി കൊലക്കേസിലെ ആദ്യ വെളിപ്പെടുത്തലാണ് വിന്‍സന്‍ എം. പോളിനെ വിവാദത്തിെന്റ കേന്ദ്രബിന്ദുവാക്കിയത്. ‘എസ്’ ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് സംഭവം നടക്കുമ്പോള്‍ എറണാകുളം റേഞ്ച് ഐജിയായിരുന്ന വിന്‍സന്‍ എം. പോള്‍ നടത്തിയ വിശദീകരണമാണ് പിന്നീട് വിവാദമായത്. അതിനെ കുറിച്ചാണ് വിന്‍സന്‍ എം. പോള്‍ ഈ യോഗത്തില്‍ വിശദീകരിച്ചതും.
അഴിമതി അന്വേഷണങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്ന വേളയിലാണ് എഡിജിപി തെന്റ അനുഭവം വിശദീകരിച്ചത്. സത്യസന്ധമായ രീതിയില്‍ തന്നെ അന്വേഷണം നടത്തണമെന്നും അത്തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ പലപ്പോഴും നാം വിമര്‍ശങ്ങള്‍ക്ക് പാത്രമാകാറുണ്ടെന്നും വിന്‍സന്‍ എം. പോള്‍ ഉദ്യോഗസ്ഥരോടായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: