തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ ജീവനക്കാരിയെ പാന്‍ട്രികാര്‍ ജീവനക്കാരന് പീഡിപ്പിച്ചു. ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്ന്ന് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി സന്തോഷാണ് (28) അറസ്റ്റിലായത്.
റെയില്‍വെയിലെ ക്ലീനിംഗ് ജീവനക്കാരിയായ തിരുപുറം സ്വദേശിനിയായ അമ്പതുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ശബരി എക്സ്പ്രസില്‍ ക്ലീനിംഗ് നടക്കുന്നതിനിടെ സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ ജീവനക്കാരിയുടെ ദേഹമാസകലം മുറിവേറ്റു. വസ്ത്രങ്ങള്‍ കീറിപ്പറിച്ചായിരുന്നു ബലാല്ക്കാരം. ഒടുവില്‍ ഇവരുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ റെയില്‍വെ പൊലീസ് പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. പീഡനത്തിന് വിധേയയായ ജീവനക്കാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: