മൂവാറ്റുപുഴ: പ്രൊഫ. ടി.ജെ. ജോസഫിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശം നല്കി. ഭാര്യ സലോമിയുടെ മരണത്തെ തുടര്‍ന്ന് ജില്ലയിലെ പറവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മധുരപലഹാര വിതരണം നടത്തി ആഘോഷിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
2010 ജൂലൈ 4-ന് മത ഭീകരര്‍ പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയതിനെ തുടര്‍ന്നാണ് പ്രൊഫസര്‍ക്കും വീടിനും പോലീസ് തോക്ക് ഉള്‍പ്പെടെയുള്ള സുരക്ഷ ഏര്‍പ്പെടുത്തിയത്. ഒരുവര്‍ഷമായി സുരക്ഷ കുറയ്ക്കുകയും ചെയ്തിരുന്നു. എഎസ്ഐ ഉള്‍പ്പെടെ മൂന്ന് പേരാണ് 24മണിക്കൂറും സുരക്ഷ ഒരുക്കിയിരിക്കുന്നത്.
തിവ്രവാദികള്ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലും കൂടിയാണ് സുരക്ഷ നിലനിര്‍ത്തിയിട്ടുള്ളത്. പ്രൊഫസര്‍ യാത്ര ചെയ്യുതോടൊപ്പം തന്നെ ഇപ്പോള്‍ പോലീസ് സുരക്ഷയും ഉണ്ട്. ഇടക്കാലത്ത് പോലീസ് കാവലില്‍ തോക്ക് ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലീസുകാര്‍ സുരക്ഷ സമയത്ത് തോക്കും എഎസ്ഐ റൈഫിളും സദാ സമയത്തും കരുതിയിരിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തൊടുപുഴ സിജെഎം കോടതി മതനിന്ദയുടെ പേരിലുള്ള കേസില്‍ നിന്ന് ടി.ജെ. ജോസഫിനെ മുക്തനാക്കിയത്.
കൈപ്പത്തി വെട്ടലിനു ശേഷം നാല് വര്‍ഷം കഴിഞ്ഞിട്ടും മതതീവ്രവാദികളുടെ മതനിന്ദയുടെ പേരില്‍ പ്രൊഫസറോടുള്ള മനോഭാവം മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: