കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ വിരുദ്ധവികാരമല്ല മറിച്ച് സിപിഎം വിരുദ്ധ വികാരമാണ് ഉള്ളതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലപറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ നടക്കുന്ന ദില്ലിചലോ-മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപി കേസ്സിലെയും ലാവ്ലിന് കേസ്സിലെയും വിഎസ് അച്യുതാനന്ദന്റെ നിലപാട് മാറ്റം കേരള ജനതക്ക് ദഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ വിഎസ് ന്യായീകരിച്ചിട്ടും വിഎസ്സിനോടുള്ള ശത്രുതാനിലപാടില്‍ പിണറായി വിജയന് മാറ്റംവരുത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വി.എസ്സിനെ പിബിയിലേക്ക് എടുക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് അത് ഒരു ദിവസം കൊണ്ട് തീരുമാനിക്കാവുന്ന കാര്യമല്ലല്ലൊ എന്ന മറുപടിയാണ് പിണറായി നല്‍കിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ട്രഷറി അടച്ചുപൂട്ടേണ്ടിവരുമെന്ന പിണറായി വിജയന്റെ വാദം അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: