ന്യൂദല്‍ഹി: ആലുവയില്‍ തീരദേശ നിയമങ്ങള്‍ ലംഘിച്ച് പണിത മഴവില്‍ റെസ്റ്റോറന്റ് പൊളിച്ചു നീക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു.
ഹോട്ടല്‍ പൊളിക്കാത്തതിനെ കുറിച്ച് കെ.ടി.ഡി.സി ചെയര്മാന്, എറണാകുളം ജില്ലാ കളക്ടര്‍, ടൂറിസം സെക്രട്ടറി, ആലുവ നഗരസഭ ചെയര്മാന് എന്നിവരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.
പരിസ്ഥിതി സംരക്ഷണ സംഘടന എന്വിയോണ്മെന്റ് പ്രൊട്ടക്ഷന്‍ ഫോറം നല്കിയ ഹര്‍ജിയിലാണ് ഹോട്ടല്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി ആറുമാസം മുമ്പ് ഉത്തരവിട്ടത്.
എന്നാല്‍ ഹോട്ടല്‍ പൊളിക്കാന്‍ കൂടുതല്‍ സമയം തേടി ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി സമയം നീട്ടി നല്‍കിയില്ല. കേന്ദ്രസേനയെ കൊണ്ടുവന്നോ ബുള്‍ഡോസര്‍ ഉപയോഗിച്ചോ കെട്ടിടം പൊളിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: