കൊച്ചി: വിവിധ സമ്പ്രദായങ്ങളിലും പരമ്പരകളിലും ഭാഷകളിലുംപെട്ട സന്യാസി ശ്രേഷ്ഠന്മാരുടെയും, ഹിന്ദു സംഘടനാ നേതാക്കളുടെയും സാന്നിധ്യംകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഏടുകളില്‍ എഴുതപ്പെട്ടു കൊച്ചിയില്‍ നടന്ന ഹിന്ദുരക്ഷാ സംഗമം. 1982 ലെ വിശാല ഹിന്ദു സമ്മേളനത്തിനുശേഷം ആദ്യമായി നടക്കുന്ന ഹൈന്ദവ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വതീര്ത്ഥയാണ്. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ധര്‍മ്മരക്ഷാ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഗുരുശ്രേഷ്ഠന്മാര്ക്കും ആചാര്യന്മാര്ക്കും എതിരെയുള്ള ക്ഷുദ്രമായ തേജോവധശ്രമങ്ങളെ പ്രതിരോധിക്കാനും ഹിന്ദു സംസ്കാരത്തെയും ധര്‍മ്മത്തെയും പ്രസ്ഥാനങ്ങളെയും സംരക്ഷിക്കുവാനും സ്വയം സന്നദ്ധരാവണമെന്ന് ഉദ്ഘോഷിക്കുന്ന പ്രതിജ്ഞ ജനലക്ഷം ഏറ്റുചൊല്ലി. വിഎച്ച്പി ദേശീയ മാര്ഗ്ഗദര്ശകന് അശോക് സിഗാള് മുഖ്യപ്രഭാഷണം നടത്തി.
കുളത്തൂര്‍ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി, ചിന്മയമിഷന് സംസ്ഥാന കോര്‍ഡിനേറ്റര്‍ സ്വാമി വിവിക്താനന്ദ സരസ്വതി, മാതാ അമൃതാനന്ദമയീ മഠം സ്വാമി ജ്ഞാനാമൃതാനന്ദ പുരി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, ശ്രീ ശുഭാനന്ദാശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദ ജി, തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഗോലോകാനന്ദജി, മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്ണ്ണാമൃതാന്ദപുരി, സംബോധ് ഫൗണ്ടേഷന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ശ്രീരാമദാസ മിഷന് മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി, അയ്യപ്പ സേവാശ്രമം മഠാധിപതി സ്വാമി പ്രഭാകരാനന്ദ സരസ്വതി, സംസ്ഥാന മാര്‍ഗ്ഗദര്‍ശക് മണ്ഡല് ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, അഗസ്്ത്യ സിദ്ധാശ്രമം സ്വാമി ഗോരഖ്നാഥ്, കോയമ്പത്തൂര്‍ കാമാക്ഷിപുരി ആധീനം സ്വാമി ശിവലിംഗേശ്വര തുടങ്ങിയ സന്യാസി ശ്രേഷ്ഠന്മാരും. ശ്രീ ശ്രീ രവിശങ്കറിന്റെയും, കാഞ്ചികാമകോടി മഠം സ്വാമി ജയേന്ദ്ര സരസ്വതി തുടങ്ങിയവരുടെ സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു. ബാബാരാംദേവിന്റെ വീഡിയൊ സന്ദേശത്തിലൂടെയാണ് സംഗമത്തിന് ആശംസ അര്‍പ്പിച്ചത്.
ഹിന്ദു സംഘടനാ നേതാക്കളായ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, വിഎച്ച്പി അഖിലേന്ത്യാ വൈസ്പ്രസിഡന്റ് കെ.വി. മദനന്, ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്, കെപിഎംസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിശ്വകര്‍മ്മ സര്‍വ്വാസ് സൊസൈറ്റി ടി.യു. രാധാകൃഷ്ണന്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ.അരവിന്ദാക്ഷന്, കേരള വണിക വൈശ്യസംഘം ജനറല്‍ സെക്രട്ടറി കുട്ടപ്പന് ചെട്ട്യാര്, ഓള് ഇന്ത്യ വീരശൈവ മഹാസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, മലയാള ബ്രാഹ്മണസമാജം സെക്രട്ടറി അഡ്വ. അനില്‍കുമാര്‍, അഖിലകേരള വിളക്കിത്തല നായര്‍ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ. ആര് സുരേന്ദ്രന്, അഖിലകേരള എഴുത്തച്ഛന് സമാജം സംസ്ഥാന പ്രസിഡന്റ് കെ.ജി. അരവിന്ദാക്ഷന്, ഹരിജന്‍ സമാജം ആചാര്യന് എ.കെ. കുഞ്ഞോല്‍, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്, കേരള ഗണക കണിശ സഭ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പണിക്കര്‍, ഓള് ഇന്ത്യ നാടാര്‍ അസോസിയേഷന് സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, നാഷണല്‍ ആദിവാസി ഫെഡറേഷന് ദേശീയ പ്രസിഡന്റ് പി.കെ.ഭ ാസ്കരന്, അമ്പലവാസി ഐക്യവേദി ചെയര്മാന് ബാലകൃഷ്ണ പിഷാരടി, ഓള് ഇന്ത്യ വെള്ളാള ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വേണു കെ.ജി. പിള്ള, കേരള വിശ്വബ്രാഹ്മണ സമൂഹം ജനറല്‍ സെക്രട്ടറി എന്‍.എം. സുരേഷ്, ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന് ത്രിവേണി, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്കരന്, സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി അസി.സെക്രട്ടറി കെ.എം. ശിവശങ്കരന്, അഖിലകേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി എം.കെ. വാസുദേവന്‍, അഖിലകേരള ഹിന്ദു സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി കെ.കെ. തങ്കപ്പന്, വനവാസി വികാസകേന്ദ്രം പ്രസിഡന്റ് പള്ളിയറ രാമന്, അഖിലകേരള വെളുത്തേടത്ത് നായര്‍ സമാജം പ്രസിഡന്റ് പി.ജി. ഗോപാലകൃഷ്ണന്, എമ്പ്രാന്തിരി സമാജം സെക്രട്ടറി ശ്രീനാഥ് പുതുമന, വിശ്വകര്‍മ്മ ബ്രാഹ്മണധര്മ്മ സേവാസംഘം വി.എന്‍. ചന്ദ്രന്, ഭാരതീയ വേലന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പണിക്കര്‍, എസ്സിഎസ്എസ്ടി ഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്, കേരള ബ്രാഹ്മണസഭ വൈസ് പ്രസിഡന്റ് പി.എസ്.രാമന്, വിശാലവിശ്വകര്‍മ്മ ഐക്യവേദി സെക്രട്ടറി അഡ്വ.സുരേഷ് ബാബു, കെപിഎംഎസ് ട്രഷറര്‍ തുറവൂര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു. എസ്.ജെ.ആര്.കുമാര്‍ സ്വാഗതവും കുമ്മനം രാജശേഖരന് നന്ദിയും പറഞ്ഞു. ഗായകന് കൃഷ്ണചന്ദ്രന് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: