കൊല്ലം: മോദിയെ കാണുന്നത് കൊണ്ട് മതേതരത്വം ഒലിച്ചുപോവില്ലെന്ന് മന്ത്രി ഷിബുബേബി ജോണ്‍. പ്രസ്ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ സംസാരിക്കവേയാണ് ഷിബുബേബി ജോണ്‍ ഇത് പറഞ്ഞത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലാണ് താന്‍ മോദിയെ കണ്ടതും ഉപഹാരം നല്കിയതും. സ്കില്‍ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. മോദിയെ കണ്ടുവെന്ന് വെച്ച് എന്റെ മതേതരത്വം ഒലിച്ചുപോവില്ല. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ വി.എസ്. അച്യുതാനന്ദന് മോദിക്ക് കൈകൊടുക്കുന്ന ചിത്രം തന്റെ പക്കലുണ്ടെന്നും ഷിബു പറഞ്ഞു.
ആറന്മുളയില് വിമാനത്താവളം വേണ്ട എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും യുഡിഎഫിലെ അംഗമെന്ന നിലയില്‍ സര്‍ക്കാര്‍ നയം പറയാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂടിച്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: