ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ എം.പിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.ജെ അക്ബര്‍ ബിജെപി.യില്‍ ചേര്‍ന്നു. ബിജെപി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയാദ്ധ്യക്ഷന് രാജ്നാഥ് സിംഗ് അക്ബറിന് അംഗത്വം നല്കി.
രാജ്യത്തിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നത് അഭിമാനകരമാണെന്നും അക്ബര്‍ പറഞ്ഞു. 1989ല്‍ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നാണ് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചത്. 1991ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ കോണ്‍ഗ്രസുമായി വളരെ അടുത്ത ബന്ധമാണ് അക്ബര്‍ പുലര്‍ത്തിയിരുന്നത്.
ഏഷ്യന്‍ ഏജ്, ഇന്ത്യ ടുഡേ, സണ്‍ഡേ ഗാര്ഡിയന് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. നെഹ്റുവിനെ കുറിച്ചും കാശ്മീരിനെ കുറിച്ചും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 2012 ജനുവരിയില്‍ പുറത്തിറങ്ങിയ പാക്കിസ്ഥാന്റെ ചരിത്രവും ഭാവിയുമാണ് ഒടുവിലത്തെ പുസ്തകം. ഇദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ ബ്ലഡ് ബ്രദേഴ്സ് 1998 ല്‍ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.
സ്വപന് ദാസ് ഗുപ്ത, ബല്‍ബിര്‍ പുഞ്ച് തുടങ്ങിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ബിജെപിക്ക് പിന്തുണ നല്‍കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: