കോട്ടയം: ബിഎംഎസ് കോട്ടയം ജില്ലാ സമ്മേളനം 22 ന് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷന്, പത്ത് മണിക്ക് പതാക ഉയര്‍ത്തല്‍, തുടര്‍ന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി ചന്ദ്രശേഖരന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍ ഹരികൃഷ്ണകുമാര്‍, സംസ്ഥാന സെക്രട്ടറി എന്‍.കെ മോഹന്‍ദാസ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിക്കും. രാഷ്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് പി.പി ഗോപി മുഖ്യപ്രഭാഷണം നടത്തും. അറുനൂറോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും.
ഉച്ചയ്ക്ക് ശേഷം സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, വാര്‍ഷിക കണക്ക് സംഘടന ചര്‍ച്ച എന്നിവ നടക്കും. ക്ഷേമപദ്ധതികളുടെ പണം സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും ക്ഷേമപദ്ധതികളടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കുക,ക്ഷേമബോര്‍ഡുകളില്‍ ബിഎംഎസ്സിനെ ഉള്‍പ്പെടുത്തുക, ജനജീവിതം ദുസ്സഹമാക്കുന്ന വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുള്ള സത്വര നടപടി കൈക്കൊള്ളുക, എണ്ണ കമ്പനികളുടെ കൊള്ളയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക, ചെറുകിട വ്യവസായത്തെയും തൊഴിലാളികളെയും രക്ഷിക്കാനുതകുന്ന നടപടികള്‍ അടിയന്തിരമായി രൂപീകരിക്കുകയും മാന്യമായ കൂലി ഈ രംഗത്തെ തൊഴിലാളികള്ക്കുറപ്പാക്കുകയും ചെയ്യുക, മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കുക, കടലോര മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നീ ഔദ്യോഗിക പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. വൈകിട്ട് അഞ്ച് മണിയോടെ വരുന്ന മൂന്ന് വര്‍ഷക്കാലത്തേക്കുള്ള ഭാരവാഹികളെ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ വിജയകുമാര്‍ സമ്മേളനത്തില്‍ സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: