കോട്ടയം: പിടിച്ചുപറിയും പോക്കറ്റടിയും നടത്തിവന്ന നാലംഗക്വട്ടേഷന് സംഘത്തെ പോലീസ് പിടികൂടി. കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന് ആയിസജിയുടെ കൂട്ടാളികളാണ് പിടിക്കപ്പെട്ട പ്രതികള്‍ എന്ന് പോലീസ് പറഞ്ഞു. പാലാ തറക്കുന്നേല്‍ ജിമ്മന്‍ ജോസഫ് (39), അയ്മനം മാങ്കിടപ്പടി വിനീത് (26), തലയാഴം പള്ളിക്കാവില്‍ സൂരജ് (21), തോട്ടകം വിഷ്ണുഭവന്‍ വിഷ്ണു പ്രകാശ് (23) എന്നിവരാണ് പിടിയിലായത്. ജിമ്മിന് ജോബി റിട്ടയേഡ് ഡിവൈഎസ്പിയുടെ വീട് കത്തിച്ച കേസിലും പാലായില്‍ വ്യാപാരിയെ വെട്ടിച്ച് ആയിരം കിലോ റബ്ബര്‍ മോഷ്ടിച്ച കേസിലും വാഹന മോഷണങ്ങള്‍ ഭവനഭേദന കേസുകളിലും പ്രതിയാണ്. വിനീത് വാഹനമോഷണം, പോലീസ് ജീപ്പ് ആക്രമിച്ച കേസിലും പ്രതിയാണ്. സൂരജ്, വിഷ്ണു നിരവധി അടിപിടികേസുകളുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു. വെസ്റ്റ് സിഐ സ്കറിയ മാത്യു, എസഐ ടി.ആര്. ജിജു എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: