ന്യൂദല്‍ഹി: മുന്‍ കരസേനാധിപന് ജനറല്‍ വി.കെ സിങ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കും.
ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങിന്റെ മണ്ഡലമാണ് നിലവില്‍ ഗാസിയാബാദ്. രാജ്നാഥ്സിങ് ലഖ്നൗവില്‍ നിന്നാണ് മത്സരിക്കുന്നത്. കരസേനാമേധാവി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വി.കെ സിങ് ഈ മാസം ആദ്യമാണ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഷില്ലോങ്ങില്‍ നിന്നും ഷിബുന് ലിങ്ങ്ദോയേയും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: