കൊല്‍ക്കത്ത: പശ്ചിമബംഗാളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനാ ജില്ലയിലാണ് സംഭവം. പുക്കുറിയ ഗ്രാമത്തില്‍ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്.
കൈകൊണ്ടുണ്ടാക്കിയ ബോളാണെന്ന് തെറ്റിദ്ധരിച്ച് ബോംബ് വച്ച് കളിക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഏഴ് മുതല്‍ 10 വയസ് വരെ പ്രായം വരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ പ്രഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: