പിറവം: പതിനാറം ലോകസഭ തെരഞ്ഞെടുപ്പിന്റെ വിധി വരുന്നതിനു മുമ്പെ തന്നെ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതല്ലെന്നും വേണ്ടിവന്നാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുമെന്നുമുള്ള കോണ്‍ഗ്രസ് ദേശീയ വക്താവും ചാലക്കുടി സ്ഥാനാര്‍ത്ഥിയുമായ പി.സി. ചാക്കോയുടെ വെളിപ്പെടുത്തല്ലെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍. മധു അഭിപ്രായപ്പെട്ടു. ബിജെപി തെരഞ്ഞെടുപ്പ് സമിതി ഓഫീസ് വട്ടപ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി കോട്ടയം ജില്ല വൈസ് പ്രസിഡന്റ് പി.ജി. ബിജു കുമാര്‍ പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന്, ഗ്രാമപഞ്ചായത്തംഗം എം.ആശിഷ്, ഉണ്ണി വല്ലയില്‍, പി.എസ്. അനില്‍ കുമാര്‍, പി.എച്ച്. ശൈലേഷ്, കെ.കെ. ഉണ്ണികൃഷ്ണന്, ടി.പി. വേണു നിര്‍മ്മല വിജയന്, ബിന്ദു ഗോപിനാഥ്, ബിന്ദു സത്യന്, എ.കെ. തങ്കച്ചന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: