കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളിലെന്ന് കുടിവെള്ളപ്രശ്നമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ഇടത്-വലത് മുന്നണികള്‍ കുടിവെള്ളപ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണുമെന്ന് വാഗ്ദാനം ചെയ്ത് കാലങ്ങളായി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പനമ്പിള്ളിനഗര്‍ കടവന്ത്ര ബൂത്തുതല പ്രവര്‍ത്തക ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി എളംകുളം ഏരിയാ പ്രസിഡന്റ് കെ.കെ.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.സജികുമാര്‍, മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ എളംകുളം, മണ്ഡലം സെക്രട്ടറി സി.സതീശന്, ലേബര്‍ സെല്‍ തൃക്കാക്കര നിയോജകമണ്ഡലം കണ്‍വീനര്‍ സുനില്‍ കടവന്ത്ര എന്നിവര്‍ പ്രസംഗിച്ചു. മഹിള തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ രാധ രാജഗോപാല്‍, മിനി സതീശന്, അനിത കിഷോര്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: