കൊച്ചി: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ.കെ.വി.തോമസിന്റെ കൈവശം 25000 രൂപയാണുള്ളത്. ഭാര്യ ഷേര്‍ളിയുടെ പക്കല്‍ 25000 രൂപയും പണമായി കൈയ്യിലുണ്ട്. കടബാധ്യതകള്‍ കഴിഞ്ഞ് രണ്ടുപേര്‍ക്കുമായി 1.18 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ പറയുന്നു. ഇതില്‍ 34.69 ലക്ഷം രൂപയുടെ ആസ്തി കെ.വി.തോമസിന്റെ പേരിലും 83.83 ലക്ഷം രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമാണ്. ഇതില്‍ ബാധ്യതകള്‍ ഒഴിവാക്കിയാല്‍ ആകെ ആസ്തി 1.13കോടി രൂപയാണ്. സ്ഥാനാര്‍ഥിയുടെ ആസ്തി 32.69 ലക്ഷത്തിന്റെയും ഭാര്യുടെ ആസ്തി 80.56 ലക്ഷത്തിന്റെയുമാണ്.
സ്ഥാനാര്‍ഥിയുടെ പേരില്‍ ബാങ്ക്നിക്ഷേപമായി 24.76 ലക്ഷം രൂപയും ഭാര്യയുടെ പേരില്‍ 18.40 ലക്ഷം രൂപയുമുണ്ട്. സ്ഥാനാര്‍ഥിക്ക് 9.13ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട സിറ്റി കാറുണ്ട്. ഭാര്യയുടെ പേരില്‍ 7.27 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര ലോഡ് കിങ് എന്ന വാഹനവും ഉണ്ട്.ഇരുവര്‍ക്കും നിക്ഷേപത്തില്‍ നിന്നായി 50000 രൂപ വീതം പലിശയായും ലഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ കൈവശം സ്വര്‍ണമൊന്നുമില്ല. ഭാര്യയുടെ പേരില്‍ 2.84 ലക്ഷം രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വര്ണാഭരങ്ങളുണ്ട്. സ്ഥാനാര്‍ഥിക്ക് മറ്റ് സ്വത്തുക്കളൊന്നുമില്ല. ഭാര്യയുടെ പേരില്‍ കണയന്നൂര്‍ താലൂക്കില്‍ വെണ്ണലയില്‍ 51.30 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്ഥലമുണ്ട്. ഇത് യഥാക്രമം 1328.63 ചതുരശ്രയടി വിസ്തീര്‍ണവും 2395.88 വരും. ആദ്യ പ്ലോട്ടിന് 18.30 ലക്ഷം രൂപയും രണ്ടാമത്തെ പ്ലോട്ടിന് 33 ലക്ഷം രൂപയുമാണ് മതിപ്പ് വിപണി വില. കാര്‍ വായ്പയിനത്തില്‍ സ്ഥാനാര്‍ഥിക്ക് 1.95 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 2.82 ലക്ഷം രൂപയുടെയും ബാധ്യതയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: