കൊച്ചി: ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ ഫലപ്രദമായി നിറവേറ്റി ജുഡീഷ്യറിയല് മാതൃകയായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോനെന്നു ജസ്റ്റിസ്് വി.ആര്. കൃഷ്ണയ്യര്‍. ഓംപുഡ്സ്മാന്‍ എന്ന സ്ഥാനം ജനോപകാര പ്രദമായി നടപ്പാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനവിശ്വാസം നേടിയെടുത്ത വിധികളെഴുതിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് രാധാകൃഷ്ണ മേനോനെന്നും കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് രാധാകൃഷ്ണമേനോനെക്കുറിച്ചു കേരള സംസ്ഥാന ഹിന്ദി ഖാദി പ്രചാരക് സമിതി സംഘടിപ്പിച്ച അനുസ്മരണ പുരസ്ക്കാര വിതരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്നിലെത്തുന്ന കേസുകള്‍ പരിഗണിക്കാതെ മാധ്യമങ്ങളില്‍ പേരു വരുന്നതിനായി മറ്റു കേസുകളെക്കുറിച്ചു പരാമര്ശിക്കുന്നള്പ്പെടെയുള്ള പുതിയ പ്രവണതകള്‍ ന്യായാധിപന്മാര്ക്കിടയില് വളര്ന്നുവരുന്നുതായും ഇതു കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.കെ. ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഹിന്ദി ഖാദി പ്രചാരക് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍, പ്രസിഡന്റ് തിലകന് കാവനാല്‍, ഡോ. എന്‍. ചന്ദ്രശേഖരന് നായര്‍, കലാമണ്ഡലം സുമതി ടീച്ചര്‍, ഡോ. ഗിരിജാ കെ. മേനോന്, പി.കെ.പി, കര്‍ത്ത. ടി.കെ. അഷ്റഫ്, പ്രൊഫ. രാധാലക്ഷ്മി അമ്മാള്‍, മോഹിനി കമ്മത്ത്, എം.യു. അയൂബ്ഖാന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച പൊതു പ്രവര്‍ത്തകനുള്ള സാമൂഹിക സേവാ പുരസ്ക്കാരം കേന്ദ്രമന്ത്രി കെ.വി. തോമസിന് സമ്മാനിച്ചു. ഒപ്പം വിവിധ വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: