ന്യൂദല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി ഖോബ്രാഗഡെയ്ക്കെതിരായ യുഎസ്സിന്റെ കേസ് അങ്ങേയറ്റം അപലപനീയമാണെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്.
എത്രയും വേഗം യുഎസ് ഒരു രാഷ്ട്രീയ പ്രതിവിധി കണ്ടെത്തണമെന്നും സംഭവത്തില്‍ ഇന്ത്യ പ്രതിഷേധമറിയിക്കുന്നതായും ചര്‍ച്ചയില്‍ തീര്‍പ്പാക്കിയ കാര്യങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ശരിയല്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.
വിഷയം അവസാനിപ്പിക്കേണ്ട സമയമായെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. വീട്ടുജോലിക്കാരുടെ വീസാ രേഖകളില്‍ ക്രമക്കേടു കാട്ടിയെന്ന ആരോപണത്തില്‍ നിന്നും ദേവയാനിക്കെതിരേ ന്യൂയോര്‍ക്ക് കോടതി ശനിയാഴ്ച വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 12-നാണ് ദേവയാനി ആദ്യം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: