കോതമംഗലം: പി.ടി. തോ മസിന് വീണ്ടും സീറ്റ് നിഷേധിച്ചതില്‍ കോതമംഗലത്തെ എ വിഭാഗം നേതാക്കളിലും പ്രവര്‍ത്തകരിലും പരക്കെ അമര്‍ഷം.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.ടി. തോമസിനെ മുന്‍നിര്‍ത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട കോതമംഗലം നിയോജകമണ്ഡലത്തിലുടനീളം തറക്കല്ലിടല്‍ ഉദ്ഘാടനമാമാങ്കം നടത്തിയിരുന്നു. ഇതിലൂടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജനങ്ങളോട് പറയാതെ പറഞ്ഞത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ പ്രിയങ്കരനായ പി.ടിയെ വീണ്ടും വിജയിപ്പിക്കണമെന്നതാണ്. വീണ്ടും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മണ്ഡലത്തിലുടനീളം നടന്ന പ്രവര്‍ത്തകയോഗത്തിലും ഗ്രൂപ്പ് യോഗങ്ങളിലും പി.ടി. ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
അവസാന നിമിഷം വരെ പി.ടി. തോമസ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന് എ വിഭാഗം നേതാക്കളും തങ്ങളുടെ അണികളെ ധരിപ്പിച്ചിരുന്നു. എന്നാല്‍ തൂണും ചാരിനിന്നവന്‍ പെണ്ണിനേയും കൊണ്ടുപോയി എന്ന പഴമൊഴിയെ സാധൂകരിക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍. യൂത്ത് കോണ്‍ഗ്രസ്സിലൂടെ പെട്ടെന്ന് രംഗപ്രവേശം ചെയ്ത് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ദല്‍ഹി നേതാക്കളെ മണിയടിച്ച് സാക്ഷാല്‍ ഡീന്‍ കുര്യാക്കോസ് അടിച്ച് മാറ്റി.
ഇതിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ മോചനം നേടാത്ത എ കോണ്‍ ഗ്രസ്സുകാര്‍ക്ക് കിട്ടിയ മറ്റൊരു ഇരുട്ടടിയായിരുന്നു കെ.പി. ധനപാലനെ ചാലക്കുടിയില്‍നിന്ന് തൃശ്ശൂര്‍ക്ക് എടുത്തെറിഞ്ഞത്.
ഇത്തരത്തില്‍ നിരാശരായ എ കോണ്‍ഗ്രസ്സുകാരില്‍ ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന അഭിപ്രായക്കാരാണ്. എന്തായാലും ഒരുകാര്യം ചില നേതാക്കള്‍ പരോക്ഷമായി സമ്മതിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇതിന്റെ വില കൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: