കൊച്ചി: മാറുന്ന ലോകത്തില്‍ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് അദ്ദേഹം. ഇതിനായി രൂപപ്പെടുത്തിയം www.anrbjp.com എന്ന വെബ്സൈറ്റിലൂടെ എ എന്‍ ആറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും ചെന്നെത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്ന പഴയ രീതിയ്ക്കൊപ്പം മൊബെയിലും ഇന്റര്‍നെറ്റുമെല്ലാം വോട്ട് തേടലിന്റെ ഉപാധികളായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍. തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ മാര്‍ഗ്ഗങ്ങളെല്ലാം എ എന്‍ ആര് സ്വീകരിക്കുന്നുണ്ട്.
ഓരോ ദിവസവും ഏതെല്ലാം പരിപാടികളില്‍ പങ്കെടുക്കുന്നു എന്നറിയാന്‍ വെബൈസാറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാം ചാര്‍ട്ട് നോക്കിയാല്‍ മതി. കൂടാതെ എ എന്‍ ആര് പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍ തത്സമയം കാണുന്നതിനും സൗകര്യമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ നേരിട്ട് ഓണ്‍ലൈനിലൂടെ കാണുന്നതിനുള്ള സൗകര്യം ഇതിന് മുമ്പ് ഒരിടത്തും ഒരുക്കിയിട്ടില്ല. ഏതെങ്കിലുമൊരു പ്രധാന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടി മറ്റിടങ്ങളില്‍ നിന്നും തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്ന കാര്യവും ബിജെപിയുടെ ഐടി സെല്ലിന് പദ്ധതിയുണ്ട്. ഇതിനെല്ലാം പുറമെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാകും. ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
എറണാകുളത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് എ.എന്‍.രാധാകൃഷ്ണന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
17-ാം തിയതിയാണ് എ. എന്‍.ആര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ഒരോ നിയമസഭാ മണ്ഡലങ്ങളിലേയും രണ്ടോ മുന്നോ പ്രധാന കേന്ദ്രങ്ങളിലെത്തി അവിടെ ജനങ്ങളുമായി സമ്പര്‍ക്കം നടത്തും. 19-ാം തിയതി മുതല്‍ 23 വരെ നിയോജക മണ്ഡലം സമ്മേളനം നടക്കും. 24 മുതല്‍ വാഹന പ്രചാരണം ആരംഭിക്കും.
ഇതിനെല്ലാം പുറമെ നിലവില്‍ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരുവ് നാടകം അവതരിപ്പിക്കുന്നതിനും ബിജെപി പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: