കൊച്ചി: അമൃതാനന്ദമയിമഠത്തിനുനേരെ നടക്കുന്ന കുപ്രചരണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും ധീവരസഭ പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും വിശ്വഹിന്ദുപരിഷത്ത് നഗരത്തില്‍ പ്രകടനം നടത്തി. ബോട്ട്ജെട്ടിയില്‍ സ്വാമി വിവേകാനന്ദ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
മഠത്തിനുനേരെ നടക്കുന്ന കുപ്രചരണങ്ങളെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരതീയസംസ്കാരത്തെയും ഹിന്ദുമതത്തെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ വൈദേശികശക്തികളുടെ സഹായത്തോടെ നടക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുത്തുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ജില്ലാ സെക്രട്ടറി എസ്. സജി പറഞ്ഞു.
മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചില ചാനലുകളും പത്രങ്ങളും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് പറഞ്ഞു. അമൃതാനന്ദമയീമഠം നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണിക്കാനുള്ള ഗൂഢശ്രമമാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്.
23 ന് ആചാര്യന്മാരുടെയും സമുദായനേതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് മറൈന്‍ഡ്രൈവില്‍ ഹൈന്ദവസമ്മേളനം നടത്തി മഠത്തിനെതിരായുള്ള കുപ്രചരണങ്ങര് തുറന്നുകാട്ടും.
വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്. നവീന്‍കുമാര്‍, ജോ.സെക്രട്ടറി എസ്. രാജേന്ദ്രന്, ഭാരത് വികാസ് പരിഷത്ത് ദേശീയ കണ്‍വീനര്‍ ഹരിഹരകുമാര്‍, കിഷോര്‍ബാബു, എം. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക സി. ബിന്ദു, വിശ്വനാഥന് തൃക്കാക്കര, പ്രവീണ്‍, ജയശങ്കര്‍, രാമചന്ദ്രന്‍പിള്ള, നടേശന്, വി. രാധാകൃഷ്ണന്, ഹരിമോഹനവര്മ്മ, സുബ്രഹ്മണ്യന്, കൃഷ്ണകുമാര്‍, ദുര്‍ഗ്ഗാവാഹിനി ജില്ലാ സംയോജിക ശ്രുതി, പി.വി. അതികായന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: