തൃശൂര്‍: യുപിഎക്ക് പിന്തുണ നല്‍കണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് ജനങ്ങള്‍ ഗൗരവത്തോടെ എടുക്കണമെന്ന് കെ.പി.ശ്രീശന് പറഞ്ഞു. എക്കാലവും കോണ്‍ഗ്രസ്സിന്റെ ബിടീമാണെന്ന കാര്യം സിപിഎം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ വോട്ടര്‍മാര്‍ വഞ്ചിതരാവരുതെന്നും കെ.പി.ശ്രീശന് തൃശൂരില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
തൃശൂരില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ.പി.ശ്രീശന് തൃശൂര്‍ പ്രസ്സ് ക്ലബ്ബ് വരവേല്‍പ്പ് നല്കി. എന്‍ഡിഎ സര്‍ക്കാരിന് കേരളത്തില്‍ നിന്ന് ഇക്കുറി അനുകൂലമായി കൈപൊക്കാന്‍ പ്രതിനിധി എത്തുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതി, കല്‍ക്കരി കുംഭകോണം തുടങ്ങിയ അഴിമതികളുടെ പരമ്പരകള്‍ കൊണ്ട് ഭൂമിയിലും ആകാശത്തും പാതാളത്തിലും ഇവര്‍ അഴിമതി നടത്തി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ചൈനയും പാകിസ്ഥാനും നടത്തുന്ന ആക്രമണത്തെ ചെറുത്ത് നില്ക്കാന് ശക്തമായ ഒരു ഭരണം ഇല്ലാതെ പോയതാണ് ഭാരതത്തിന് ഇക്കാലത്തേറ്റ ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം മുന്നണി ഏതാണ്ട് ആശയറ്റ പോലെയാണ്. കോണ്‍ഗ്രസ്സിനെതിരെ ബിജെപി മാത്രമാണ് ശക്തമായ എതിരാളിയെന്നും കെ.പി.ശ്രീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: