പനാജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തെഹല്‍ക്ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ കാണാന്‍ അനുമതി.
പനാജി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. തേജ്പാലിന്റ അമ്മയെ ബ്രയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് മാപുസാ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രത്യേക വാഹനത്തില്‍ അതീവ സുരക്ഷയിലാണ് തേജ്പാലിനെ ആശുപത്രിയിലേക്ക് എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: