തിരുവനന്തപുരം: ജനതാദള്‍ എസിന് വിട്ടുകൊടുത്ത കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസിലെ പി.സി.തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാത്യൂ ടി.തോമസ് എം.എല്‍.എ പറഞ്ഞു.
പി.സി. തോമസ് കോട്ടയത്തു മത്സരിക്കാന്‍ ഒരു സാധ്യതയുമില്ലന്നും തോമസിന്റെ പേര് പാര്‍ട്ടി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി. തോമസ് കോട്ടയത്ത് മത്സരിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ജനതാദളില്‍ ലയിച്ച് കോട്ടയത്ത് തോമസ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോട്ടയത്ത് ജനതാദള്‍ സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും. വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ആകുമെന്നും മാത്യൂ ടി.തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: