കൊച്ചി: 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ച വാജ്പേയ് ഗവമെന്റ് വികസന വിപ്ലവത്തിനാണ് നേതൃത്വം കൊടുത്തതെങ്കില്‍ 2004 മുതല്‍ 14വരെ രാജ്യം ഭരിച്ച മന്‍മോഹന്‍സിംഗ് ഗവമെന്റ് അഴിമതി വിപ്ലവത്തിനാണ് നേതൃത്വം കൊടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് പ്രസ്താവിച്ചു. ബിജെപി തൃക്കാക്കര മുന്‍സിപ്പല്‍ കമ്മറ്റി വാഴക്കാലയില്‍ നിന്നും ആരംഭിച്ച നമോസന്ദേശയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സോമന് ജാഥയ്ക്ക് നേതൃത്വം നല്കി. തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, ജഴ്സണ്‍ എളംകുളം, സതീശന് കടവന്ത്ര, മധു കൊല്ലേട്ട്, പി.എസ്.അജയകുമാര്‍, സജീവന് കരുമക്കാട്ട്, അഡ്വ.ലാല്‍ചന്ദ്, ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: