കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്നലെയും സ്വര്‍ണം കടത്താന്‍ ശ്രമം. രണ്ടു പേരില്‍നിന്നായി അഞ്ചരക്കിലോ സ്വര്‍ണമാണു കസ്റ്റംസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു ഗര്‍ഭിണിയടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍നിന്നും കയറ്റുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ 80 ശതമാനം ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്ന നിയമം മറപിടിച്ച് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് സ്വര്‍ണ്ണം ദുബായിലേക്ക് കാര്‍ഗോ വഴി കയറ്റുമതി നടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് എയര്‍ ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. കോഴിക്കോട് – താമരശ്ശേരി ഐയിഷാ കോപ്ലംക്സില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ എക്സ്പോര്‍ട്ട് ഉടമ മുഹമ്മദ് അഷറഫിനെയാണ് അനധികൃതമായി കാര്‍ഗോ വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് പിടികൂടിയത്. 61 പായ്ക്കറ്റുകളില്‍ 244 എണ്ണം വളകളാക്കിയ 5 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ വരുന്ന കാര്‍ഗോ പായ്ക്കറ്റാണ് പിടിയിലായത്. ഇത്തരത്തില്‍ സ്വര്‍ണ്ണം പിടിക്കൂടുന്നത് കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായിട്ടാണ്. ദുബായിലേക്ക് സ്വര്‍ണ്ണം അയയ്ക്കുവാന് കൊണ്ടുവന്ന പായ്ക്കറ്റ് പരിശോധനയ്ക്കായി സ്ക്രീനിന് മെഷനീല്‍ വെച്ചപ്പോള്‍ വളകള്ക്കുള്ളില് 2.13 കിലോഗ്രാം പച്ചനിറത്തിലുള്ള ഇനാമല്‍ പുരട്ടിയ പൊള്ളയായ ഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊണ്ടുവന്ന പായ്ക്കറ്റില്‍ അഞ്ചു കിലോ സ്വര്‍ണ്ണമുണ്ടെന്ന് പറഞ്ഞെങ്കിലും 2.87 കിലോഗ്രാം സ്വര്‍ണ്ണം മാത്രമുള്ളുയെന്ന് കണ്ടെത്തി.
ഇയാള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നു കിലോ സ്വര്‍ണ്ണം ഇതുപോലെ കടത്തിയിരുന്നു. സ്വര്‍ണ്ണം കയറ്റുമതിയില്‍ പുതിയ രീതിയിലുള്ള തട്ടിപ്പാണ് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്ണ്ണത്തോടെ കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. ഇങ്ങനെ കൊണ്ടുവരുന്നതിനുവേണ്ടി കടത്തുവാന്‍ ശ്രമിച്ച അഞ്ചു കിലോ സ്വര്‍ണ്ണമാണ് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. പിടികൂടിയ മുഹമ്മദ് അഷറഫിന്റെ വീട്ടില്‍നിന്നും അനധികൃതമായി സൂക്ഷിച്ച 65 ലക്ഷം രൂപയോളം വിലവരുന്ന 1.30 കിലോ സ്വര്‍ണ്ണത്തിന്റെ ആഭരണങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതിന് ലൈസന്‍സ് ഉള്ള മിനറല്‍സ് ആന്റ് മെറ്റല്‍ കോര്‍പ്പറേഷനില്‍നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം വാങ്ങിയിട്ടുള്ളത്. ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസിന്റെ നേതൃത്വത്തില്‍ സംഘമാണ് പരിശോധനകള്‍ നടത്തി സ്വര്‍ണ്ണം പിടികൂടിയിട്ടുള്ളത്.
കണ്ണൂര്‍ സ്വദേശി സബീറയെയാണ് അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കസ്റ്റംസ് എയര്‍ ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. ദേഹത്ത് രണ്ടു മാലയായിട്ടാണ് ആഭരണം കടത്താന്‍ ശ്രമിച്ചത്. ദുബായ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവിനെ കാണാന്‍ പോയി ഷാര്‍ജയില്‍നിന്നും വന്ന എയര്‍ അറേബ്യ വിമാനത്തില്‍ വന്നപ്പോഴാണ് പിടിക്കൂടിയത്. കഴിഞ്ഞ 26ന് ആണ് ഇവര്‍ ദുബായിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: